അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കിട്ടാക്കടങ്ങൾ തിരിച്ച് പിടിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: 2022 സാമ്പത്തിക വർഷത്തിൽ അതിന്റെ കിട്ടാക്കടം പകുതിയോളം കുറച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ആക്രമണാത്മക വീണ്ടെടുക്കലും പ്രൊവിഷനിംഗും വഴി, ഉയർന്ന ആദായമുള്ള റീട്ടെയിൽ വായ്പകളിലൂടെയും മികച്ച റേറ്റിംഗ് ഉള്ള കമ്പനികളിലേക്കുള്ള അഡ്വാൻസുകളിലൂടെയും വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ബാങ്കിന്റെ ഈ നീക്കം.

കഴിഞ്ഞ വർഷം ആരംഭിച്ച വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് ഉൽപന്നങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താൻ തൃശൂർ ആസ്ഥാനമായുള്ള വായ്പാ ദാതാവ് പദ്ധതിയിടുന്നു. ബാങ്ക് ആധിപത്യം പുലർത്തുന്ന ദക്ഷിണ മേഖലയിൽ ഈ വിഭാഗത്തിന് വലിയ വിപണി സാധ്യത ഉള്ളതായി ബാങ്കിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ശക്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാനങ്ങളും തങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും. ക്രെഡിറ്റ് കാർഡുകളും വ്യക്തിഗത വായ്പകളും അടങ്ങുന്ന എൻഐഎം ബിൽഡിംഗ് ഉൽപ്പന്നളുടെ വളർച്ച ശക്തമാണെന്നും. ഇത് ഏകദേശം ഒരു വർഷത്തിനുള്ളിൽ 300 കോടി രൂപയിലെത്തുമെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒ മുരളി രാമകൃഷ്ണൻ പറഞ്ഞു.

എൻഐഎം അല്ലെങ്കിൽ അറ്റ ​​പലിശ മാർജിൻ എന്നത് ബാങ്കിന്റെ പ്രധാന ബിസിനസിന്റെ ലാഭക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അഡ്വാൻസുകളിലെ വരുമാനവും വായ്പ ദാതാവിന്റെ പണച്ചെലവും തമ്മിലുള്ള അന്തരം പ്രതിഫലിപ്പിക്കുന്നു. ഡിഎച്ച്എഫ്എൽ, ഐഎൽ&എഫ്എസ് തുടങ്ങിയ കമ്പനികൾ വായ്പ തിരിച്ചടവ് നടത്താത്തതിനാൽ സൗത്ത് ഇന്ത്യൻ ബാങ്ക് കിട്ടാക്കടങ്ങളാൽ വലഞ്ഞിരുന്നു.

എന്നാൽ രണ്ട് വർഷം മുമ്പ് ചുമതലയേറ്റ രാമകൃഷ്ണന്റെ കീഴിൽ ബാങ്ക് അതിന്റെ പ്രൊവിഷനിംഗ് ഉയർത്തുകയും കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിനുള്ള പ്രക്രിയകൾ നടപ്പിലാക്കുകയും ചെയ്തു. ഇതേ തുടർന്ന് ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം 2019 മാർച്ചിലെ 42.5% ൽ നിന്ന് ജൂൺ പാദത്തിൽ 70% ആയി ഉയർന്നു. അതേപോലെ ബാങ്കിന്റെ അറ്റ ​​കിട്ടാക്കടം ഒരു വർഷം മുമ്പത്തെ 5.05% ൽ നിന്ന് 2.87% ആയി കുറഞ്ഞു.

അടുത്ത സാമ്പത്തിക വർഷത്തോടെ ആസ്തി 64,704 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയായി ഉയർത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വളർച്ചയ്ക്കായി ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ബാങ്ക് ആഗ്രഹിക്കുന്നില്ലെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. ബാങ്കിന്റെ കാസ ജൂൺ പാദത്തിൽ 34.4 ശതമാനം ഉയർന്ന് 2,269 കോടി രൂപയായിരുന്നു.

X
Top