ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ഇവി മേഖലയിൽ വിപുലീകരണത്തിന് ഒരുങ്ങി സോന ബിഎൽഡബ്ല്യു

ഡൽഹി: ഇന്ത്യൻ വാഹന പാർട്‌സ് നിർമ്മാതാക്കളായ സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സ്, അടുത്ത കുറച്ച് വർഷങ്ങളിൽ തങ്ങളുടെ വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഘടകങ്ങളിൽ നിന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചെയർമാൻ പറഞ്ഞു. ഡ്രൈവ്ട്രെയിൻ ഘടകങ്ങളായ മോട്ടോറുകളും ഗിയറുകളും നിർമ്മിക്കുന്ന സോന ബിഎൽഡബ്ല്യു, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 130 മില്യൺ ഡോളർ അതിന്റെ വൈദ്യുതീകരണ മേഖലയിലെ വിപുലീകരണത്തിനായി നിക്ഷേപിക്കുമെന്ന് കമ്പനിയുടെ ചെയർമാനായ സഞ്ജയ് കപൂർ പറഞ്ഞു.
തങ്ങളുടെ എല്ലാ പുതിയ നിക്ഷേപങ്ങളും വൈദ്യുതീകരണത്തിലേക്ക് ആയിരിക്കുമെന്നും, അടുത്ത കുറച്ച് വർഷങ്ങളിൽ സോനയുടെ 2.4 ബില്യൺ ഡോളറിന്റെ ഓർഡർ ബുക്കിന്റെ ഭൂരിഭാഗവും ഇവി ഘടകങ്ങൾക്കുള്ളതാണെന്നും കപൂർ പറഞ്ഞു. 2015 ൽ ഇവി ഘടകങ്ങളിൽ കമ്പനി നിക്ഷേപം ആരംഭിച്ചതായും, നിലവിൽ പ്രധാനമായും വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ കാർ നിർമ്മാതാക്കൾക്ക് സ്ഥാപനം ഇവി ഘടകങ്ങൾ വിതരണം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് മോട്ടോറുകൾ നിർമ്മിക്കുന്നതിന് ആഗോള കമ്പനികളുമായി സോന ബിഎൽഡബ്ല്യു പ്രിസിഷൻസ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ ലഭ്യത കുറഞ്ഞ പ്രധാന അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് കാന്തം കുറവുള്ള മോട്ടോറുകൾ വികസിപ്പിക്കുന്നതിന് ഇസ്രായേലിന്റെ ഐആർപിയുമായി കമ്പനി ചേർന്ന് പ്രവർത്തിക്കുന്നു. 36267 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണ് വാഹന പാർട്‌സ് നിർമ്മാതാക്കളായ സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സ് ലിമിറ്റഡ്.

X
Top