2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

വരുമാനം കൂടിയവരെ സാമൂഹിക സുരക്ഷാപെന്‍ഷനിൽ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: വര്ഷം ഒരുലക്ഷം രൂപയിലേറെ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്ഷനില് നിന്ന് കര്ശനമായി ഒഴിവാക്കാന് ധനവകുപ്പ്. പഞ്ചായത്ത് ഡയറക്ടര്ക്കും നഗരകാര്യ ഡയറക്ടര്ക്കും ഇതിന് നിര്ദേശം നല്കി.

പെന്ഷന് വാങ്ങുന്നവരില് നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് സെപ്റ്റംബര് മുതല് വരുമാനസര്ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28-നകം നല്കണം. വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. അഞ്ചുലക്ഷം പേരെങ്കിലും ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്.

ഇപ്പോള് 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്ഷന് വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തില്പരംപേര് ക്ഷേമനിധി ബോര്ഡുകളില് അംഗങ്ങളായി ക്ഷേമപെന്ഷന് വാങ്ങുന്നവരാണ്. അവര്ക്ക് വരുമാനപരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്ഷന് വേണ്ടിവരുന്നത്.

വരുമാനം ഒരുലക്ഷം കവിയരുത് എന്ന ചട്ടം 2010 മുതല് നിലവിലുണ്ട്. 2014-ല് പാര്ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉമ്മന്ചാണ്ടി സര്ക്കാര് വരുമാനപരിധി മൂന്നുലക്ഷമാക്കി ഉയര്ത്തി. പത്തുമാസം കഴിഞ്ഞപ്പോള് ആ സര്ക്കാര് തന്നെ അത് പിന്വലിച്ച് വീണ്ടും ഒരു ലക്ഷമാക്കി. ഇതോടെ പെന്ഷന് വാങ്ങുന്നവര് വരുമാനത്തിന്റെ കാര്യത്തില് രണ്ടുതട്ടിലായി.

അന്ന് വരുമാനപരിധി ഉയര്ത്തിയപ്പോള്; ഒമ്പത് ലക്ഷം പേരാണ് പുതുതായി പെന്ഷന് അര്ഹത നേടിയത്. നിലവിലെ വരുമാനപരിധി കര്ശനമാക്കുന്നതോടെ അവരില് ഇനിയും പെന്ഷന് വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും.

X
Top