നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

1,250 കോടി രൂപയുടെ ഐപിഒ പദ്ധതി നിര്‍ത്തിവച്ച് സ്‌നാപ്ഡീല്‍

ന്യൂഡല്‍ഹി: വിപണി അന്തരീക്ഷം അനുകൂലമല്ലാത്തതിനാല്‍ ഐപിഒ (പ്രാഥമിക പബ്ലിക് ഓഫറിംഗ്) മാറ്റിവയ്ക്കുകയാണെന്ന് ഇ-കൊമേഴ്‌സ് കമ്പനി സ്‌നാപ്ഡീല്‍. അധികൃതരെ ഉദ്ദരിച്ച് ബിസിനസ് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്. ഡിആര്‍എച്ച്പി(ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.

മൂലധന ആവശ്യകതയും വിപണി സാഹചര്യവും പരിഗണിച്ച് ഡ്രാഫ്റ്റ് പേപ്പറുകള്‍ വീണ്ടും സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് 1250 കോടി രൂപ സമാഹരിക്കാനുദ്ദേശിച്ച് കമ്പനി ഡിആര്‍എച്ച്പി സമര്‍പ്പിച്ചത്. സോഫ്റ്റ് ബാങ്ക്,സിക്യോയിയ, ഫോക്‌സ്‌കോണ്‍ തുടങ്ങിയ നിക്ഷേപകര്‍ തങ്ങളുടെ 3,07,69,600 ഓഹരികള്‍ ഓഫ് ലോഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഫ്രഷ് ഇഷ്യു തുകയില്‍ നിന്നും 900 കോടി, വളര്‍ച്ച ഉറപ്പുവരുത്താനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ചെലവഴിക്കാനും തീരുമാനിച്ചു. കുനാല്‍ ബാഹല്‍, രോഹിത് ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് 2010 ലാണ് സ്‌നാപ്ഡീല്‍ സ്ഥാപിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഇകൊമേഴ്‌സ് കമ്പനികളിലൊന്നാണ്.

തുടക്കത്തില്‍ തന്നെ യൂണികോണ്‍ പദവി നേടിയ കമ്പനി, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുടെ തേരോട്ടത്തില്‍ പിന്നീട് പിന്തള്ളപ്പെട്ടു. ബെസ്സെമര്‍ വെഞ്ച്വര്‍ പാര്‍ട്ണേഴ്സ്, കളരി ക്യാപിറ്റല്‍, സാമ ക്യാപിറ്റല്‍, ഇബേ തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെ പിന്തുണയുള്ള സ്‌നാപ്ഡീല്‍ 2015 ല്‍ ഫ്‌ലിപ്കാര്‍ട്ടുമായി ഒരു ഏറ്റെടുക്കല്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.950 മില്യണ്‍ ഡോളറായിരുന്നു മൂല്യം.

X
Top