കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

മുച്ചുണ്ട്, മുറിയണ്ണാക്ക് ശസ്ത്രക്രിയ വിദഗ്ധർക്കായി ‘സ്മൈൽ ട്രെയിൻ’ സിമുലേർ പരിശീലനം സംഘടിപ്പിച്ചു

കൊച്ചി: മുച്ചിറി, മുറിച്ചുണ്ട്, മുറിയണ്ണാക്ക് തുടങ്ങിയ അവസ്ഥകളുള്ളവർക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒ ആയ ‘സ്മൈൽ ട്രെയ്ൻ’, സിമുലേറ്റർ (Simulator) ഉപയോഗിച്ചുകൊണ്ടുള്ള ശസ്ത്രക്രിയയിൽ മുൻനിരക്കാരയ സിമുലേർ മെഡിക്കലുമായി ചേർന്ന് സർജന്മാർക്കായി സിമുലേറ്റർ പരിശീലനം സംഘടിപ്പിച്ചു. മെയ് 19ന് കൊച്ചിയിൽ തുടക്കമായ ഇൻഡോ-ക്ലെഫ്റ്റ്‌ കോൺ 2022ലാണ് പ്രത്യേക പരിശീലന സെഷനും ഉൾപ്പെടുത്തിയത്. ഇന്ത്യൻ ആരോഗ്യ രംഗത്ത് ഇതാദ്യമായാണ് മുറിച്ചുണ്ട്, മുറിയണ്ണാക്ക് സിമുലേറ്ററുകൾ ഇത്തരത്തിൽ പരിശീലനത്തിനായി അവതരിപ്പിക്കുന്നത്. സിമുലേർ മെഡിക്കലിന്റെ വിശ്വാസ്യതയാർജിച്ച ക്ലെഫ്റ്റ് സർജിക്കൽ സിമുലേറ്റർ ഉപകരണങ്ങളുടെ വിപുലമായ സാധ്യതകൾ പരിചയപ്പെടുത്തുന്നതായിരുന്നു പരിശീലനം. ചെലവ് കുറഞ്ഞതും സുഗമവുമായ ശസ്ത്രക്രിയ പരിശീലനത്തിനും ഉപകാരപ്പെടുന്നതാണ് ഇത്തരം ഉപകരണങ്ങൾ.
ശസ്ത്രക്രിയാ വിദഗ്ധർക്ക് ഹൈപ്പർ-റിയലിസ്റ്റിക് 3D-പ്രിന്റ് മോഡലുകൾ പരിചയപ്പെടാനും ഓപ്പറേഷൻ തീയറ്ററിന് പുറത്ത് ശസ്ത്രക്രിയാ നൈപുണ്യം വികസിപ്പിക്കുന്നതിനും സിമുലേറിലൂടെ സാധിക്കും. മുതിർന്ന കുട്ടികളിലെ വായ്ക്കുള്ളിലെ മൃതു കോശങ്ങളുടെ പകർപ്പിലൂടെ രോഗാവസ്ഥ പുനഃസൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് സിമിലേറിന്റെ സിലിക്കൻ ഘടകങ്ങൾ. ചർമ്മം, പേശികൾ, കൊഴുപ്പ് തുടങ്ങിയ വിവിധതരം ടിഷ്യൂകളുടെ പകർപ്പുകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന സിലിക്കണുകളുടെ ഒരു നിരയാണ് സിമുലേർ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കാനഡയിലെ നിർമ്മാണ യൂണിറ്റിലാണ് ഇതിന്റെ ഉത്പാദനവും കൂട്ടിച്ചേർക്കലും നടക്കുന്നത്.
“വിഭവ ലഭ്യത കുറവുള്ള മേഖലകളിൽ മികച്ച നിലവാരത്തിലുള്ളതും സുരക്ഷിതവുമായ ശസ്ത്രക്രിയ പരിശീലനം വെല്ലുവിളിയായേക്കാം. പ്രത്യേകിച്ച് ഏറെ ശ്രദ്ധ ആവശ്യമായി വരുന്ന മുച്ചുണ്ട്, മുറിയണ്ണക്ക് എന്നിവയുടെ ചികിത്സയ്ക്ക്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സർജന്മാർക്ക് ജീവൻരക്ഷാ ചികിത്സയിൽ അധിക പരിശീലനം നൽകാൻ ഈ സാങ്കേതികവിദ്യകൊണ്ട് സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സ്മൈൽ ട്രെയിനിന്റെ സീനിയർ വൈസ് പ്രസിഡന്റും ഏഷ്യൻ റീജിയണൽ ഡയറക്ടറുമായ മംമ്ത കാരൾ പറഞ്ഞു.
പ്ലാസ്റ്റിക് ആൻഡ് മാക്സിലോഫേഷ്യൽ സർജന്മാർക്കായി സംഘടിപ്പിച്ച ‘ട്രെയ്ൻ ദി ട്രെയ്നർ’ എന്ന വൺഡേ വർക്ക്‌ഷോപ്പിൽ ചുണ്ട്, അണ്ണാക്ക് സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഈ പരിശീലനത്തിൽ പങ്കെടുത്ത മുതിർന്ന സർജന്മാർ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ജൂനിയർ സർജന്മാർക്ക് തത്സമയ ശസ്ത്രക്രിയാനുഭവം നൽകുന്ന തരത്തിൽ വരും നാളുകളിൽ സിമുലേറ്ററുകൾ ഉപയോഗിച്ച് പരിശീലനം നൽകും.

X
Top