
മുബൈ: ഈ സാമ്പത്തിക വര്‍ഷത്തിലെ വെറും അഞ്ചു മാസത്തിനുള്ളില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഒരു ട്രില്യണ്‍ രൂപ കടന്നു. സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമാണ് ഇതിന് സഹായകമായത്. യുഎസുമായി താരിഫ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ 64,500 കോടിയേക്കാള്‍ 55 ശതമാനം കൂടുതലാണിത്.
ആപ്പിളിന്റെ രണ്ട് ഐഫോണ്‍ കരാര്‍ നിര്‍മാതാക്കളായ ടാറ്റ ഇലക്ട്രോണിക്സും ഫോക്സ്‌കോണും ഈ കാലയളവിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 75 ശതമാനത്തോളം, അതായത് 75,000 കോടിയിലധികം സംഭാവന ചെയ്തു.
പ്രാദേശിക ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതില്‍ പിഎല്‍ഐ പദ്ധതിയുടെ ഫലപ്രാപ്തിയുടെ തെളിവാണ് ഈ സുപ്രധാന നാഴികക്കല്ല്. പ്രാദേശിക ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതില്‍ പിഎല്‍ഐ പദ്ധതിയുടെ ഫലപ്രാപ്തിയുടെ തെളിവാണ് ഈ സുപ്രധാന നാഴികക്കല്ല്.
ഒരു ദശാബ്ദം മുമ്പ് ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം 75 സതമാനമായിരുന്നു. ഇത് ഇന്ന് ഏതാണ്ട് പൂജ്യമായി കുറഞ്ഞിട്ടുണ്ട്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അമേരിക്കയിലേക്കുള്ള മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിക്കാരായി ഇന്ത്യ മാറി. ചൈന രണ്ടാമതായി. ഇന്ന് യുഎസിലെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയുടെ 44ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ച ഉപകരണങ്ങളാണ്. ഒരു വര്‍ം മുമ്പ് ഇത് കേവലം 13ശതമാനമായിരുന്നു.
ചൈനക്ക് പുറത്ത് നിരക്ക് കുറഞ്ഞതും സ്ഥിരതയുള്ളതുമായ ബദലുകള്‍ നിര്‍മാണ കമ്പനികള്‍ തേടുന്നതിനാല്‍ ഇന്ത്യക്ക് സാധ്യതയേറെയാണ്. ആഗോള വിതരണ ശൃംഖലകളിലെ വലിയ പുനഃക്രമീകരണത്തിന്റെ ഭാഗമാണിത്. പിഎല്‍ഐ പദ്ധതി നിക്ഷേപം ആകര്‍ഷിക്കുക മാത്രമല്ല പ്രാദേശിക വിതരണ ശൃംഖലകളുടെ വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും ഉറപ്പാക്കുന്നു.
ആഭ്യന്തര കമ്പനികള്‍ ശേഷി വര്‍ധിപ്പിക്കുകയും വിദേശ നിര്‍മാതാക്കല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ ആഗോള ഉല്‍പ്പാദനകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ ഉയരുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളുടെ ഉത്പാദനം 5.25 ലക്ഷം കോടി രൂപയിലെത്തി, ഇത് അഭൂതപൂര്‍വമായ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വിജയത്തെ സൂചിപ്പിക്കുന്നു.