എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രംസെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യ

ചെറുകിട കമ്പനികൾക്ക് പുതിയ നിർവചനം

ന്യൂഡൽഹി: പെയ്ഡ്–അപ് കാപ്പിറ്റൽ (അടച്ചുതീർത്ത മൂലധനം) 4 കോടി വരെയുള്ള സ്ഥാപനങ്ങളും ഇനി ‘ചെറുകിട കമ്പനികൾ’ എന്ന നിർവചനത്തിൽ വരും. ഇത്തരം കമ്പനികൾക്ക് വിറ്റുവരവ് ഇനി 40 കോടി രൂപ വരെയാകാം. ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ചെറുകിട കമ്പനികളുടെ നിർവചനം കോർപറേറ്റ് മന്ത്രാലയം വിശാലമാക്കിയത്.

ഇതുവരെ പെയ്ഡ്–അപ് കാപ്പിറ്റൽ പരിധി 2 കോടി ആയിരുന്നതാണ് ഇരട്ടിയാക്കിയത്. വിറ്റുവരവ് പരിധി 20 കോടിയിൽ നിന്നാണ് 40 കോടിയാക്കിയത്. 2013 വരെ ഇവ യഥാക്രമം 50 ലക്ഷം രൂപയും, 2 കോടി രൂപയുമായിരുന്നു.

എന്താണ് ഗുണം?

നിർവചനം വിശാലമാക്കുന്നതോടെ ഇടത്തരം ശ്രേണിയിലുള്ള പല കമ്പനികൾക്കും ചെറുകിട കമ്പനികളുടെ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കും. ചെറുകിട കമ്പനിയാണെങ്കിൽ പണമൊഴുക്ക് വിശദീക റിട്ടേൺ കമ്പനി സെക്രട്ടറിക്കോ ഡയറക്ടർക്കോ ഒപ്പിടാം. റിട്ടേൺ സമർപ്പിക്കുന്നതിൽ വേറെയും ഇളവുകളുണ്ട്. ചെറുകിട കമ്പനികൾക്ക് പിഴയും കുറവാണ്.

X
Top