ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വിദേശ നിക്ഷേപം: അപ്പര്‍ സര്‍ക്യൂട്ടിലെത്തി സ്‌മോള്‍ക്യാപ്പ് ഓഹരി

മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായ നവ് കാപിറ്റല്‍ വിസിസിയുടെ നവ് കാപിറ്റല്‍ എമേര്‍ജിംഗ് ഫണ്ട് നിക്ഷേപമിറക്കിയതിനെ തുടര്‍ന്ന് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ ഇപി ബയോകോപസിറ്റ് ലിമിറ്റഡ് ഓഹരികള്‍ ഉയര്‍ന്നു. 4.99 ശതമാനം നേട്ടത്തില്‍ 236.55 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ഇതോടെ തുടര്‍ച്ചയായ എട്ട് സെഷനുകളില്‍ അപ്പര്‍സര്‍ക്യൂട്ടിലെത്താനും ഓഹരിയ്ക്കായി.

കമ്പനിയുടെ 12,000 ഓഹരികള്‍ 224.15 രൂപ നിരക്കിലാണ് നവ് കാപിറ്റല്‍ വാങ്ങിയത്. 26,89,800 രൂപയുടേതായിരുന്നു ഇടപാട്. 126 രൂപ ഇഷ്യുവിലയുണ്ടായിരുന്ന ഓഹരി 27 ശതമാനം പ്രീമിയത്തില്‍ 160.25 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസമായിരുന്നു ലിസ്റ്റിംഗ്. അതുകൊണ്ടുതന്നെഏതാണ്ട് 90 ശതമാനത്തോളം ഉയരാന്‍ ഓഹരിയ്ക്കായി. ഒരു മള്‍ട്ടിബാഗര്‍ നേട്ടത്തിനൊരുങ്ങുകയാണ് നിലവില്‍ സ്‌റ്റോക്ക്.

X
Top