
ന്യൂഡല്‍ഹി: സികെ ബിര്‍ള ഗ്രൂപ്പിലെ മുന്‍നിര കമ്പനിയായ എച്ച്‌ഐഎല്‍ വെള്ളിയാഴ്ച മൂന്നാം പാദ വരുമാനവും ലാഭവിഹിതവും പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 20 രൂപയാണ് ലാഭവിഹിതം നല്‍കുക. ഫെബ്രുവരി 6 ആണ് റെക്കോര്‍ഡ് തീയതി.
30 ദിവസത്തിനുള്ളില്‍ വരുമാനം പൂര്‍ത്തിയാക്കും. 767.17 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ ഏകീകൃത വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6.60 ശതമാനം കുറവാണിത്.
ഏകീകൃത അറ്റാദായം 63.30 ശതമാനം കുറഞ്ഞ് 34.15 കോടി രൂപയായി. ഇപിഎസ് 45.49 രൂപയില്‍ നിന്നും 16.65 രൂപയായി താഴ്ന്നു. മൊത്തം ചെലവില്‍ 4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
749.55 കോടി രൂപയാണ് കമ്പനി മൂന്നാം പാദത്തില്‍ നേരിട്ട ഇടിവ്. 1946-ലാണ് എച്ച്‌ഐഎല്‍ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ സിമന്റ് റൂഫിംഗ് നിര്‍മ്മാതാക്കളും ചില്ലറ വില്‍പ്പനക്കാരുമാണ്. ഇന്ത്യയില്‍ 21 അത്യാധുനിക ഉല്‍പ്പാദന കേന്ദ്രങ്ങളും ജര്‍മ്മനിയിലും ഓസ്ട്രിയയിലുമായി രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളുമുണ്ട്.
ഇന്ത്യയിലും മറ്റ് 80-ലധികം രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിതരണ ശൃംഖലയാണ് മറ്റൊരു പ്രത്യേകത.






