ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഡിജിറ്റല്‍വല്‍ക്കരണം ശക്‌തിപ്പെടുത്താന്‍ സ്‌കോഡ

മുംബൈ: ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ഭാവി വളര്‍ച്ച കൈവരിക്കാന്‍ സ്‌കോഡ ഇന്ത്യ. ഇതിനായി സ്‌കോഡ ഗിയര്‍ഹെഡ്‌സ് എന്ന എന്‍.എഫ്‌.ടി നിയന്ത്രിത ഡിജിറ്റല്‍ സംവിധാനം കമ്പനി തയ്യാറാക്കി.

അടുത്ത വര്‍ഷം വിപണിയിലെത്താന്‍ പോകുന്ന കോംപാക്‌റ്റ് എസ്‌യുവിയ്‌ക്ക് പേര്‌ ആരാഞ്ഞുകൊണ്ട്‌ സ്‌കോഡ നടത്തിയ ഡിജിറ്റല്‍ ക്യാംപയിന്‍ വന്‍ വിജയമായിരുന്നു.
ഇതുവരെയായി ഓണ്‍ലൈനില്‍ ഒന്നര ലക്ഷം പേരുകളാണ്‌ നിര്‍ദേശിക്കപ്പെട്ടത്‌.

ഇന്ത്യയില്‍ 24 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച്‌ നടത്തിയ ഓണ്‍ലൈന്‍ വില്‍പനയില്‍ 24 മണിക്കൂറിനകം 709 കാറുകള്‍ക്ക്‌ ബുക്കിങ്ങായി.

അറ്റകുറ്റപ്പണികള്‍ നടക്കവെ ദൂരസ്‌ഥലത്ത്‌ നിന്ന്‌ കാര്‍ പരിശോധിക്കാന്‍ ഉടമയ്‌ക്ക് കഴിയും വിധം സര്‍വീസ്‌ കാം നടപ്പാക്കിക്കഴിഞ്ഞു.

രാജ്യത്തെ മുഴുവന്‍ ഷോറൂമുകളും ഡിജിറ്റലൈസ്‌ ചെയതിട്ടുണ്ട്‌.

X
Top