ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി സ്‌കോഡ ഓട്ടോ ഇന്ത്യ

കൊച്ചി: ഇന്ത്യയിലെ രജതജൂബിലി വര്‍ഷത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്‌കോഡ ഓട്ടോ ഇന്ത്യ. കമ്പനിയുടെ ഇന്ത്യയിലെ 25 വര്‍ഷ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്.

7422 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പുതിയ എസ്‌യുവിയായ കൈലാക്ക് അവതരിപ്പിക്കുകയും രണ്‍വീര്‍ സിംഗ് സ്‌കോഡയുടെ ആദ്യ ബ്രന്‍ഡ് സൂപ്പര്‍താരമാകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം.

കരുത്തോടെ കൈലാക്
സ്‌കോഡയുടെ ഇന്ത്യയിലെ പ്രയാണത്തിന് പുതുമയോടെ കരുത്ത് പകരുകയാണ് കൈലാക്. 2024 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച് നവംബറില്‍ അവതരിപ്പിച്ച കൈലാക് നിരത്തുകളിലേക്കെത്തിയത് 2025 ജനുവരിയിലാണ്.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ഈ സബ്-4 മീറ്റര്‍ എസ്‌യുവി ഫൈവ്സ്റ്റാര്‍ സുരക്ഷിത റേറ്റിംഗുള്ള കാറുകളുടെ സ്‌കോഡ കുടുംബത്തിലേക്കുള്ള പ്രവേശന കവാടമാണ്. സ്‌കോഡ കാറുകളായ കുഷാഖ്, സ്ലാവിയ, കൈലാക് എന്നിവ ഫൈവ്സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കിയിട്ടുണ്ട്.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ടച്ച് പോയിന്‍റുകളുടെ ശൃംഖല 2021ലെ 120ല്‍ നിന്ന് 280ലധികമായി വിപുലീകരിച്ചു. ഈ വര്‍ഷം 350ല്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. പൂര്‍ണമായും ഡിജിറ്റൈസ്ഡ് ഷോറൂമുകള്‍, ഓണ്‍ലൈന്‍ വില്‍പ്പന, ആഡ്-ഓണ്‍ എനി ടൈം വാറന്‍റി, സ്‌കോഡ സര്‍വീസ് കാം പോലുള്ള സേവന സുതാര്യത, യുക്തിസഹമായ അറ്റകുറ്റപ്പണി ചെലവുകള്‍, സ്‌കോഡ സൂപ്പര്‍കെയര്‍ സംരക്ഷണത്തില്‍ സേവന സംബന്ധമായ വിലക്കയറ്റങ്ങളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ പുതുമകളും സ്‌കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ചു.

കൂടാതെ, സ്‌കോഡ ഓട്ടോ ഇന്ത്യ അടുത്തിടെ എല്ലാ പുതിയ സ്‌കോഡ ഉപഭോക്താക്കള്‍ക്കുമായി ഒരു വര്‍ഷത്തെ കോംപ്ലിമെന്‍ററി സൂപ്പര്‍കെയര്‍ മെയിന്‍റനന്‍സ് പാക്കേജ് അവതരിപ്പിച്ചിരുന്നു.

ഇവിഎമ്മിനൊപ്പം കുതിച്ച് സ്‌കോഡ കേരളവും
കേരളത്തിലെ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ ഇവിഎമ്മിനൊപ്പം വന്‍ കുതിച്ചുചാട്ടവുമായി സ്‌കോഡ മുന്നേറുന്നു. ഡിസൈനിലും സുരക്ഷയിലും പെര്‍ഫോമന്‍സിലും മികച്ചു നില്‍ക്കുന്ന സ്‌കോഡ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്.

സ്‌കോഡയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്താനായി ഇവിഎം മുന്നോട്ട് വന്നതും ഈ പ്രത്യേക ഇഷ്ടം പരിഗണിച്ചാണ്.

2019ല്‍ ആരംഭിച്ച ശേഷം സാബു ജോണിയുടെ നേതൃത്വത്തിലുള്ള ഇവിഎം ഗ്രൂപ്പ് ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം ആദ്യപകുതിക്ക് മുന്‍പ് തന്നെ കൈവരിച്ചത്. ഇവിഎമ്മിന് മുന്‍പായി 2018വരെ കേരളത്തിലെ മറ്റ് ഡീലര്‍മാര്‍ വഴിയാണ് സ്‌കോഡ ആദ്യമായി ഷോറൂമുകള്‍ ആരംഭിച്ചത്. എന്നാല്‍ ആദ്യ വരവ് സ്‌കോഡയ്ക്ക് അത്ര വിജയകരമായിരുന്നില്ല.

വീണ്ടും 2019ല്‍ ഇവിഎംമിനൊപ്പം വിപണയിലേക്ക് പ്രവേശിച്ചെങ്കിലും പ്രതീക്ഷിച്ച വരവേല്‍പ്പ് സ്‌കോഡയ്ക്ക് ലഭിച്ചില്ല. മാറുന്ന വിപണികള്‍ക്കനുസരിച്ചുള്ള സമ്മര്‍ദവും മറ്റുമായി കേരളത്തില്‍ സ്‌കോഡ തരംഗം ഉറപ്പാക്കാന്‍ ഇവിഎം ഗ്രൂപ്പ് നേരിട്ടത് ഒട്ടേറെ വെല്ലുവിളികളാണ്.

2019ലെ വെറും 40 യൂണിറ്റില്‍ നിന്ന് 2025 മാര്‍ച്ചോടെ പ്രതിമാസം 275 യൂണിറ്റ് ആയി വര്‍ധിപ്പിക്കാന്‍ ഇവിഎം ഗ്രൂപ്പിന് സാധിച്ചതും ഇത്തരത്തില്‍ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും മറികടന്നാണ്.

ഇവിഎം സ്‌കോഡയുടെ വിജയഗാഥയ്ക്കു പിന്നിൽ സാബു ജോണി എന്ന മാനേജിംഗ് ഡയറക്ടറുടെ നിസ്വാര്‍ഥ പരിശ്രമങ്ങളുമുണ്ട്. സ്‌കോഡയുടെ ഏറ്റവും പുതിയ കൈലാക്കിനും കോഡിയാക്കിനുമൊപ്പമാണ് ഇപ്പോള്‍ ഇവിഎം തിളങ്ങുന്നത്.

ഇതിനോടകം തന്നെ ഒട്ടനവധി ബുക്കിംഗുകള്‍ നേടിയ കുഷാഖ്, സ്ലാവിയ, കൈലാക്ക്, കോഡിയാക് തുടങ്ങിയ വാഹനങ്ങള്‍ തീര്‍ച്ചയായും വിപണി കീഴടക്കുമെന്ന് ഇവിഎം സ്കോഡ സിഇഒ ബിജു ഗോപാലകൃഷ്ണൻ പറഞ്ഞു.

X
Top