പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

ആറ് പ്രത്യേക തീവണ്ടികള്‍ ഓട്ടം നിര്‍ത്തുന്നു

കണ്ണൂര്: തിരക്ക് കുറയ്ക്കാന് തുടങ്ങിയ ആറ് പ്രത്യേക തീവണ്ടികള് ഓട്ടം നിര്ത്തുന്നു. നാല് സര്വീസുകളാണ് റെയില്വേ റദ്ദാക്കിയത്.

കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികള് ഇതില് ഉള്പ്പെടുന്നു. നടത്തിപ്പ്-സുരക്ഷാ പ്രശ്നങ്ങളാണ് കാരണമെന്ന് ഉത്തരവില് പറയുന്നു.

വിദ്യാലയങ്ങള് തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടുമെന്നിരിക്കെയാണ് റെയില്വേയുടെ ഈ നടപടി. ശനിയാഴ്ചകളില് ഓടുന്ന മംഗളൂരു-കോയമ്പത്തൂര്-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ് എട്ടുമുതല് 29 വരെയുള്ള സര്വീസാണ് നിര്ത്തിയത്. മേയ് 25, ജൂണ് ഒന്ന് സര്വീസുകള് നിലനിര്ത്തിയിട്ടുണ്ട്.

മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയില്വേ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സര്വീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിര്ത്തിയത്. ഏപ്രില് 20 മുതല് ജൂണ് ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്) വണ്ടി പ്രഖ്യാപിച്ചത്.

ഏപ്രില് 20-ന് ഓടിക്കുകയും ചെയ്തു. ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂണ് ഒന്നുമുതല് ദക്ഷിണ റെയില്വേയിലെ ലോക്കോപൈലറ്റുമാര് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

റദ്ദാക്കിയ തീവണ്ടികള്

  • മംഗളൂരു-കോയമ്പത്തൂര് പ്രതിവാര വണ്ടി (ശനി)-06041- (ജൂണ് എട്ടുമുതല്29 വരെ).
  • കോയമ്പത്തൂര്-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ് എട്ട്- 29).
    *കൊച്ചുവേളി-നിസാമുദ്ദീന് പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ് ഏഴ്-28).
  • നിസാമുദ്ദീന്-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്)-06072- (ജൂണ് 10-ജൂലായ് ഒന്ന്).
  • ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്)-06037 (ജൂണ് 21-30).
  • വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്) 06038 (ജൂണ് 22-ജൂലായ് ഒന്ന്).

X
Top