അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സില്‍വര്‍ലൈന്‍: കേരളത്തിന്റെ ഭാവി റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകും. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കി.മീ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ലൈന്‍ കടന്നു പോവുന്നത്.

ഇതിന് 15 മീറ്ററോളം റെയില്‍വേ ഭൂമി വേണ്ടി വരും. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് നല്‍കിയത്.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങള്‍ കെ റെയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

X
Top