റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

വെള്ളിവിലയില്‍ 6 ശതമാനത്തിന്റെ ഇടിവ്

മുംബൈ: വെള്ളിവില ആറ് മാസത്തെ ശക്തമായ ഇടിവ് നേരിട്ടു. 6 ശതമാനം തകര്‍ച്ചയാണ് വിലയിലുണ്ടായത്. മറ്റ് അമൂല്യ ലോഹങ്ങളുടെ വിലവര്‍ധനവ് ബാധിക്കുകയായിരുന്നു.

വായ്പ നിലവാരം മെച്ചപ്പെട്ടതും ചൈന-യുഎസ് വ്യാപര തര്‍ക്കത്തില്‍ അയവ് വന്നതും സ്വാധീനം ചെലുത്തി. ഇതോടെ സുരക്ഷിതനിക്ഷേപമെന്ന സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും പദവിയ്ക്ക് കോട്ടം തട്ടി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതീക്ഷയുണര്‍ത്തുന്ന പ്രസ്താവനകളും പ്രദേശിക ബാങ്കുകളുടെ മികച്ച പ്രകടനവും ബോണ്ട് യീല്‍ഡ് ഉയര്‍ത്തി. സ്‌റ്റോക്ക് മാര്‍ക്കറ്റുകളും മികച്ച പ്രകടനം നടത്തി.

ഇതോടെ വെള്ളി നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തി. ഇടിവിന് മുന്‍പ്, വെള്ളിയാഴ്ച വെള്ളി ഔണ്‍സിന് 54.50 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. ലണ്ടന്‍ സില്‍വര്‍ എക്‌സ്‌ചേഞ്ചില്‍ ഭൗതിക സ്വര്‍ണ്ണത്തിനുള്ള ഡിമാന്റ് വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഇതോടെ സ്‌പോട്ട് വില 55.40 ഡോളറിലേയ്ക്ക് കുതിച്ചു.

പിന്നീട് ഇടിവ് ദൃശ്യമായി. ശനിയാഴ്ച ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌പോട്ട് സില്‍വര്‍ 4.4 ശതമാനം ഇടിഞ്ഞ് 51.88 ഡോളറിലാണുള്ളത്. സ്‌പോട്ട് ഗോള്‍ഡ് 1.9 ശതമാനം ഇടിഞ്ഞു.

X
Top