അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വെള്ളി ആഭരണങ്ങളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: വെള്ളി ആഭരണങ്ങളുടേയും വിലയേറിയ ലോഹവസ്തുക്കളുടേയും ഇറക്കുമതിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ നിബന്ധനകള്‍ പ്രകാരം ഈ വസ്തുക്കള്‍ രാജ്യത്തെത്തിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) മുന്‍കൂര്‍ അനുമതി നേടണം.

നിയന്ത്രണം ബാധകമായ ഇനങ്ങളില്‍ സ്റ്റഡ് ചെയ്യാത്ത വെള്ളി ആഭരണങ്ങള്‍, വെള്ളി വസ്തുക്കള്‍, വിലയേറിയ ലോഹങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. തായ് ലന്റില്‍ നിന്നും മറ്റ് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി കുത്തനെ വര്‍ദ്ധിച്ചതാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണം.

ഇത് വ്യാപാരക്കരാറുകളുടെ ദുരുപയോഗത്തിലേയ്ക്കും തീരുവ ഒഴിവാക്കുന്നതിലേയ്ക്കും നയിക്കുന്നതായി സംശയമുയര്‍ന്നു. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് തായ്‌ലന്റ് വെള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമല്ല. അതേസമയം തായ്‌ലന്റില്‍ നിന്നും വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ കുതിച്ചുചാട്ടമുണ്ടായി. ഇത് 40 മെട്രിക്ക് ടണ്‍വരെ എത്തുകയായിരുന്നു.

ഡ്യൂട്ടി ഫ്രീ ആക്സസ് അനുവദിക്കുന്ന ആസിയാന്‍-ഇന്ത്യ ട്രേഡ് ഇന്‍ ഗുഡ്സ് എഗ്രിമെന്റ് (AITIGA) വഴിയാണ് ഇറക്കുമതികള്‍ നടന്നത്. കസ്റ്റംസ് തീരുവ അടയ്ക്കുന്നത് ഒഴിവാക്കാന്‍ ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവില്‍ വെള്ളി ഇറക്കുമതി ചെയ്തിരുന്നതായി അധികൃതര്‍ വിശ്വസിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാറുകളുടെ (FTA) ദുരുപയോഗം തടയുന്നതിനും അന്യായമായ മത്സരത്തില്‍ നിന്ന് ആഭ്യന്തര നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.2026 മാര്‍ച്ച് 31 വരെ നിയന്ത്രണം പ്രാബല്യത്തില്‍ തുടരും. വെള്ളി ആഭരണങ്ങളോ അനുബന്ധ ഇനങ്ങളോ കൊണ്ടുവരുന്നത് തുടരാന്‍ ആഗ്രഹിക്കുന്ന ഇറക്കുമതിക്കാര്‍ ഇപ്പോള്‍ ലൈസന്‍സിനായി അപേക്ഷിക്കുകയും പുതുക്കിയ ഇറക്കുമതി വ്യവസ്ഥകള്‍ പാലിക്കുകയും വേണം.

X
Top