ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ധനകാര്യ സേവന ബിസിനസ്സുകളുടെ ലയനത്തിന് ശ്രീറാം ഗ്രൂപ്പിന് ആർബിഐയുടെ അനുമതി

മുംബൈ: ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവയെ ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനിയുമായി ലയിപ്പിക്കുന്നതിന് ശ്രീറാം ഗ്രൂപ്പിന് ആർബിഐയുടെ അംഗീകാരം ലഭിച്ചു. ഒരു കത്തിലൂടെ ലയന പദ്ധതിയോട് യാതൊരു എതിർപ്പുമില്ലെന്ന് ആർബിഐ അറിയിച്ചതായി ശ്രീറാം ഗ്രൂപ്പ് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ, വിവിധ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകൾ യോഗം ചേർന്ന് എസ്‌സി‌എല്ലും എസ്‌സിയുഎഫും എസ്ടിഎഫ്സിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ആവശ്യമായ അംഗീകാരങ്ങളുടെ കൂട്ടത്തിൽ ആർബിഐ നൽകിയ അനുമതി ഉൾപ്പെടുന്നതായും, പദ്ധതി നടപ്പിലാക്കുന്നതിന് ഐആർഡിഎയിൽ നിന്നും മറ്റ് റെഗുലേറ്റർമാരിൽ നിന്നും അനുമതി നേടേണ്ടതുണ്ട് എന്നും കമ്പനി അറിയിച്ചു.

കൊമേഴ്സ്യൽ വാഹന വായ്പകൾ, ഇരുചക്രവാഹന വായ്പകൾ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ചെറുകിട എന്റർപ്രൈസ് ഫിനാൻസ് എന്നീ എല്ലാ വായ്പാ ഉത്പന്നങ്ങളും ഒരുമിച്ച് കൊണ്ടുവരാൻ ഈ ലയനം കമ്പനിയെ സഹായിക്കും. ഇതിനകം 1.8 ലക്ഷം കോടി രൂപയുടെ ആസ്തി ശ്രീറാം ഗ്രൂപ്പിനുണ്ട്. സംയോജിത സ്ഥാപനത്തിന്, എസ്ടിഎഫ്‌സിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഇഒയുമായ ഉമേഷ് രേവങ്കർ വൈസ് ചെയർമാനായും, ശ്രീറാം സിറ്റിയുടെ എംഡിയായ വൈഎസ് ചക്രവർത്തി എംഡിയും സിഇഒയും ആയിരിക്കുമെന്നും സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ, നിലവിലുള്ളതും പുതിയതുമായ സാമ്പത്തിക ഉൽപ്പന്നങ്ങൾ പുതുതായി നിർമ്മിക്കുന്ന സൂപ്പർ ആപ്പിൽ വിതരണം ചെയ്യുന്നതിലൂടെ ഡിജിറ്റൽ വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അടുത്ത സാമ്പത്തിക വർഷം ഒന്നാം പാദത്തോടെ സൂപ്പർ ആപ്പ് അവതരിപ്പിക്കുമെന്നും സ്ഥാപനം അറിയിച്ചു.

X
Top