ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ശ്രീ സിമന്റ് ലിമിറ്റഡിന്റെ ത്രൈമാസ അറ്റാദായത്തിൽ ഇടിവ്

മുംബൈ: ശ്രീ സിമന്റ് ലിമിറ്റഡ് അതിന്റെ ത്രൈമാസ അറ്റാദായത്തിൽ 67.42 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകീകൃത അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 562.83 കോടി രൂപയിൽ നിന്ന് 183.36 കോടി രൂപയായി ഇടിഞ്ഞു.

എന്നിരുന്നാലും, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 19.7 ശതമാനം വർധിച്ച് 4038.03 കോടി രൂപയായി. മൊത്തം ചെലവുകൾ 41.40% ഉയർന്ന് 3956.90 കോടി രൂപയിലെത്തി. മൊത്തം ചെലവുകൾ വർധിച്ചതാണ് ലാഭം ഇടിയാൻ കാരണമായത്. കൂടാതെ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 67 ശതമാനം ഇടിഞ്ഞ് 240.47 കോടി രൂപയായി.

ബിനു ഗോപാൽ ബംഗൂരിനെ ചെയർമാനായി നിയമിക്കുന്നതിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി സിമന്റ് നിർമ്മാതാവ് അറിയിച്ചു. മുമ്പ് കമ്പനിയുടെ ഡയറക്ടറും ചെയർമാനുമായിരുന്നു ബിനു ബംഗൂർ.

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് സിമന്റ് ഉത്പാദകരിൽ ഒന്നാണ് ശ്രീ സിമന്റ്. അതിന്റെ ഉൽപ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ശ്രീ ജംഗ് റോഡക് സിമന്റ്, ബാംഗൂർ സിമന്റ്, റൂഫൺ, റോക്ക്‌സ്ട്രോംഗ് സിമന്റ് എന്നിവ ഉൾപ്പെടുന്നു. വേസ്റ്റ് ഹീറ്റ് റിക്കവറി പവർ, സോളാർ പവർ, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവ ഉൾപ്പെടുന്ന 752 മെഗാവാട്ടിന്റെ സ്ഥാപിത വൈദ്യുതി ഉൽപാദന ശേഷിയും കമ്പനിക്കുണ്ട്.

വെള്ളിയാഴ്ച ബിഎസ്ഇയിൽ സ്ഥാപനത്തിന്റെ ഓഹരി 0.50 ശതമാനം ഉയർന്ന് 21,162.50 രൂപയിലെത്തി.

X
Top