
കൊച്ചി: ഇന്ത്യയുടെ സമുദ്ര,വ്യവസായ നയ മേഖലകളിൽ നിന്നുള്ള പ്രമുഖ ശബ്ദങ്ങളെ ഒരേ വേദിയിൽ സമന്വയിപ്പിച്ച്, ഇന്ത്യ മാരിടൈം വീക്ക് 2025-ൻ്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്‌എൽ) കൊച്ചി ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ് നടത്തി. ഈ ഉച്ചകോടി കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിന്റെയും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) കൊച്ചി നടത്തിയ സമ്മേളനം കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ ഉദ്ഘാടനം ചെയ്തു.
‘സ്റ്റിയറിംഗ് ഇന്ത്യാസ് ഷിപ്പ് ബിൽഡിംഗ് ഇൻഡസ്‌ട്രി: കോളാബറേഷൻ, ഇന്നോവേഷൻ ആൻഡ് ഇൻവെസ്റ്റമെന്റ് ഫോർ 2047’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടത്തിയത്. വികസിത് ഭാരത് 2047 എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയെ ആഗോള തലത്തിൽ മുൻനിരയിലുള്ള അഞ്ച് മാരി ടൈം രാജ്യങ്ങളിൽ ഉൾപ്പെടുത്താനുള്ള മാർഗ രേഖയാണ് പ്രധാനമായും ചർച്ച ചെയ്തത്. കപ്പൽ നിർമാണം, ‘മദർ ഇൻഡസ്ട്രി’ എന്നറിയപ്പെടുന്ന പ്രധാന വ്യവസായ മേഖലയാണ്. ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായിക, തന്ത്രപരമായ വളർച്ചയുടെ കേന്ദ്ര ബിന്ദുവാണിത് .കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ആഗോള കപ്പൽ നിർമാണ വിപണിയിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം, തീരദേശ സാധ്യത, നയപരമായ മുന്നേറ്റം എന്നിവ വികാസത്തിനും നവീകരണത്തിനും സവിശേഷമായ അവസരങ്ങൾ നൽകുന്നു. സഹകരണ ചട്ടക്കൂടുകളും ആധുനികവത്കരണവും ഈ സാധ്യതകളെ സുസ്ഥിര സമുദ്ര വളർച്ചയിലേക്ക് എങ്ങനെ മാറ്റുമെന്നും ഉച്ചകോടി ചർച്ച ചെയ്തു. സിപിപിആർ ചെയർമാൻ ഡോ.ഡി ധനുരാജ് സമ്മേളനത്തെ അഭിസംബോധന ചെയ്തു.
തുടർന്ന് നടത്തിയ പാനൽ ചർച്ച ഡോ. ആർപി പ്രധാൻ (പ്രൊഫസർ, ബിറ്റ്സ് പിലാനി ഗോവ ക്യാംപസ്, ഡിസ്ടിങ്വിഷ്ഡ് ഫെല്ലോ, സിപിപിആർ) നയിച്ചു. സമ്മേളനത്തിൽ നയപരമായ പരിഷ്കാരങ്ങൾ, സാങ്കേതിക നവീകരണം, തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത എന്നിവയുൾപ്പെടെ ഇന്ത്യയുടെ കപ്പൽ നിർമാണ മേഖലയിലെ മുഖ്യ വെല്ലുവിളികളും സാധ്യതകളും ചർച്ചയായി. പ്രധാന സർക്കാർ പദ്ധതികളായ ഷിപ്പ് ബിൽഡിംഗ് ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്കീം (₹24,736 കോടി), മാരിടൈം ഡെവലപ്മെന്റ് ഫണ്ട് (₹25,000 കോടി) തുടങ്ങിയ സർക്കാർ സംരംഭങ്ങൾക്ക് മത്സര ശേഷി എങ്ങനെ വർധിപ്പിക്കാനും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും പരിശോധിച്ചു. 2047-ലേക്കുള്ള ഇന്ത്യയുടെ കപ്പൽ നിർമാണ ദർശനം മുന്നോട്ട് കൊണ്ടു പോകുന്നതിനും, വിക്സിത് ഭാരത് എന്ന വിശാലമായ ദേശീയ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതിനും നയ രൂപകർത്താക്കൾ, വ്യവസായം, അക്കാദമിക് മേഖല എന്നിവ തമ്മിലുള്ള സഹകരണത്തിന് ഉച്ചകോടി ഒരു സുപ്രധാന വേദിയായി.