Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

ഷാർജയിൽ പുതിയ വാതകശേഖരം കണ്ടെത്തി

ഷാർജ: അൽ സജാ വ്യവസായമേഖലയുടെ വടക്കുഭാഗത്തുള്ള അൽ ഹദീബ ഫീൽഡിൽ വലിയ അളവിൽ പ്രകൃതിവാതകശേഖരം കണ്ടെത്തിയതായി ഷാർജ പെട്രോളിയം കൗൺസിൽ (എസ്.പി.സി.) അറിയിച്ചു.

വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങിയാൽ യു.എ.ഇ.ക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ ‌വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികൾ വരുംദിവസങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഷാർജയിലെ അഞ്ചാമത്തെ വാതകപ്പാടമാണ് പുതുതായി കണ്ടെത്തിയ അൽ ഹദീബ. അൽ സജാ, കാഹീഫ്, മഹനി, മുഐദ് (വാതകസംഭരണ പാടം) എന്നിവയാണ് നിലവിലുള്ള വാതകപ്പാടങ്ങൾ.

നേരത്തേ ദുബായിക്കും അബുദാബിക്കുമിടയിൽ വൻ പ്രകൃതിവാതകശേഖരം കണ്ടെത്തിയിരുന്നു.

80 ട്രില്യൺ ക്യുബിക് അടി ശേഖരമാണ് ഇവിടെ കണ്ടെത്തിയത്. ഒന്നരപ്പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ പര്യവേക്ഷണവിജയം കൂടിയായിരുന്നു അത്.

X
Top