ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

എച്ച്‌ഡിഎഫ്‌സി ഓഹരി ഡിലിസ്റ്റ്‌ ചെയ്‌തു

45 വര്‍ഷം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്‌ത എച്ച്‌ഡിഎഫ്‌സിയുടെ ഓഹരികള്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന്‌ ഡിലിസ്റ്റ്‌ ചെയ്‌തു. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ എച്ച്‌ഡിഎഫ്‌സി ലയിച്ചതോടെയാണ്‌ ഡിലിസ്റ്റിംഗ്‌.

ഇന്ന് മുതല്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ മാത്രമായിരിക്കും വ്യാപാരം നടക്കുന്നത്‌. എച്ച്‌ഡിഎഫ്‌സിയുടെ എല്ലാ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കരാറുകളുടെയും കാലാവധി ഇന്നലെ അവസാനിച്ചു. എച്ച്‌ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക്‌ ഓരോ 25 ഓഹരികള്‍ക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭിക്കും.

25 ഓഹരികളില്‍ താഴെ ഓഹരികള്‍ കൈവശം വെക്കുന്നവര്‍ക്ക്‌ ആനുപാതികമായി എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ ലഭിക്കും. ലയനത്തിനു ശേഷം ലോകത്തിലെ നാലാമത്തെ വലിയ ബാങ്ക്‌ ആയി മാറുകയാണ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌.

വിപണിമൂല്യത്തില്‍ ഒന്നാമത്‌ നില്‍ക്കുന്ന റിലയന്‍സിനേക്കാള്‍ കൂടുതല്‍ വെയിറ്റേജ്‌ എച്ച്‌ഡിഎഎഫ്‌സി ബാങ്കിന്‌ കൈവരും. വിപണിയില്‍ വ്യാപാരം ചെയ്യുന്നത്‌ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളുടെ മൂല്യം റിലയന്‍സിന്റെ വിപണിയില്‍ ലഭ്യമായ ഓഹരികളുടെ മൂല്യത്തേക്കാള്‍ കൂടുതലാണ്‌ എന്നതുകൊണ്ടാണ്‌ ഇത്‌.

1978ലാണ്‌ എച്ച്‌ഡിഎഫ്‌സി ലിസ്റ്റ്‌ ചെയ്‌തത്‌. 1995ല്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടു. 1995ല്‍ ഐപിഒ നടക്കുമ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 10 രൂപയായിരുന്നു.

ഐപിഒ വഴി സമാഹരിച്ചത്‌ 50 കോടി രൂപയാണ്‌.

X
Top