വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ശക്തികാന്ത ദാസ് വീണ്ടും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കർ

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ തുടർച്ചയായി രണ്ടാം തവണയും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിൻ. ആഗോള സാമ്പത്തിക രംഗത്തെ സങ്കീർണ്ണമായ വെല്ലുവിളികൾ തരണം ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ നയിക്കുന്നതിൽ ആർബിഐ ഗവർണറുടെ മികച്ച പ്രകടനവും ഫലപ്രദമായ നേതൃത്വവും കണക്കിലെടുത്താണ് അവാർഡ്. 

പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ്  എന്നിവയിലെ പ്രകടനം വിലയിരുത്തി എ മുതൽ എഫ് വരെയുള്ള സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് സെൻട്രൽ ബാങ്കർമാർക്കുള്ള ഗ്രേഡുകൾ. ഈ വ്യത്യസ്ത പരാമീറ്ററുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി. ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ  കെറ്റൽ തോംസൺ, സ്വിറ്റ്സർലന്‍ഡിന്റെ  തോമസ് ജോർഡൻ  എന്നിവർക്കൊപ്പം എ പ്ലസ് കാറ്റഗറിയിലുള്ള ശക്തികാന്ത ദാസിനാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ.

X
Top