Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

മികച്ച പ്രകടനം തുടര്‍ന്ന് സേവന മേഖല

ന്യൂഡല്‍ഹി: ഏപ്രിലിലെ മികച്ച പ്രകടനത്തിന് ശേഷം മെയില്‍ ഇന്ത്യന്‍ സേവന മേഖല നേരിയ തോതില്‍ തണുത്തു. എസ്ആന്റ്പി സര്‍വീസസ് പിഎംഐ സൂചിക പ്രകാരമുള്ള വികാസം കഴിഞ്ഞമാസം 61.2 ലേയ്ക്ക് ചുരുങ്ങുകയായിരുന്നു. ഏപ്രിലില്‍ 62 രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

കുറവ് വന്നെങ്കിലും 13 വര്‍ഷത്തെ രണ്ടാമത്തെ മികച്ച പ്രകടനമാണ് മെയ് മാസത്തേത്. മാത്രമല്ല തുടര്‍ച്ചയായ 22-ാം മാസവും മേഖല വികാസം രേഖപ്പെടുത്തി.

എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സാമ്പത്തിക ഡയറക്ടര്‍ പൊളിയാന ഡിലീമ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഡിമാന്‍ഡ് വീണ്ടെടുക്കല്‍, ശ്രദ്ധേയമായ ഉല്‍പാദന വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയുടെ ശക്തമായ തെളിവാണ് മെയ് മാസത്തെ പിഎംഐ ഡാറ്റയെന്ന് പോളിയാന ഡി ലിമ അഭിപ്രായപ്പെട്ടു. പുതിയ ബിസിനസ് വീണ്ടും ഉയര്‍ന്നെങ്കിലും തൊട്ടുമുന്‍മാസത്തെ അപേക്ഷിച്ച് നേരിയ വേഗതക്കുറവനുഭവപ്പെട്ടു.

അതേസമയം ആഗോള ഡിമാന്റ് വളര്‍ച്ച തുടര്‍ച്ചയായ നാലാംമാസവും വേഗത കൈവരിച്ചു. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ സേവന വ്യാപാര മിച്ചം 38.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ ബാലന്‍സ് ഓഫ് പേയ്‌മെന്റ് ഡാറ്റ വ്യക്തമാക്കുന്നു. പുതിയ ബിസിനസിലെ വര്‍ദ്ധനവ് തൊഴില്‍ വളര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്.

സ്ഥാപനങ്ങള്‍ അധിക തൊഴിലാളികളെ നിയമിച്ചു. യഥാര്‍ത്ഥത്തില്‍ സേവന മേഖല തൊഴില്‍ വളര്‍ച്ച മെയ് മാസത്തില്‍ 2023 ലെ മികച്ചതാണ്.

വില നിലവാരം
ബിസിനസിലും തൊഴിലിലുമുണ്ടായ മികവിന് അനുസരിച്ച് വിലകളും വര്‍ദ്ധിക്കുന്നു. എസ് ആന്‍ഡ് പി ഗ്ലോബലിന്റെ സര്‍വേ അനുസരിച്ച്, സേവന ദാതാക്കള്‍ മെയ് മാസത്തില്‍ ഭക്ഷണം, ഇന്‍പുട്ട്, ഗതാഗതം, വേതന ചെലവുകള്‍ എന്നിവയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മൊത്തത്തിലുള്ള ഇന്‍പുട്ട് വില വര്‍ദ്ധനവ് ഡിസംബറിന് ശേഷമുള്ള വേഗത്തിലാണ്.

ഔട്ട്പുട്ട് ചാര്‍ജ് വര്‍ദ്ധനവ് ആറ് വര്‍ഷത്തെ വേഗത്തിലായതും ആശങ്കജനകമായി. അതുകൊണ്ടുതന്നെ പലിശനിരക്ക് വെട്ടിക്കുറക്കുന്ന കാര്യം വിദൂര സ്വപ്‌നമായി അവശേഷിക്കും.

ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 4.7 ശതമാനമായി ഇടിഞ്ഞിരുന്നു. 2022 മെയ് മാസം മുതല്‍ ഇതിനോടകം 250 ബിപിഎസ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറായിട്ടുണ്ട്. നിലവില്‍ 6.5 ശതമാനത്തിലാണ് റിപ്പോ നിരക്ക്.

പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്
400 ഓളം സേവന കമ്പനികളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള സര്‍വേസൂചകമാണ് പിഎംഐ. റീട്ടെയില്‍ ഇതര ഉപഭോക്തൃ സേവനങ്ങള്‍, ഗതാഗതം, ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം സൂചികയുണ്ട്. ഇവ സംയോജിപ്പിച്ചാണ് മൊത്തത്തിലുള്ള പിഎംഐ തയ്യാറാക്കുന്നത്.

മുന്‍ മാസത്തെ അപേക്ഷിച്ച് പ്രവര്‍ത്തനത്തിലെ മാറ്റം അളക്കുകയും കാലാനുസൃതമായി ക്രമീകരിക്കുകയും ചെയ്യുന്നതിനാല്‍, പിഎംഐയെ സാമ്പത്തിക പ്രവര്‍ത്തന വേഗത അളക്കുന്നതിനുള്ള മികച്ച ഉപാദിയാണ്.എല്ലാമാസവും സേവന, ഉല്‍ പാദന മേഖലകള്‍ക്കായി വെവ്വേറെ പിഎംഐ തയ്യാറാക്കുന്നു.

സൂചിക 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കും. ഉത്പാദന പിഎംഐ, മെയില്‍ 31 മാസത്തെ ഉയരം കൈവരിച്ചിട്ടുണ്ട്. ഇതോടെ സംയോജിത പിഎഐ, 61.6 ല്‍ തുടര്‍ന്നു.

ഇത് ജൂലൈ 2010 ന് ശേഷമുള്ള ഉയര്‍ന്ന അളവാണ്.

X
Top