സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

സേവന കയറ്റുമതി 7.7 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: മെയില്‍ ഇന്ത്യയുടെ സേവന കയറ്റുമതി 7.7 ശതമാനം ഉയര്‍ന്ന് 27.06 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 2 ശതമാനം ഉയര്‍ന്ന് 15.5 ബില്യണ്‍ ഡോളറായിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച താല്‍ക്കാലിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂണ്‍ പകുതിയോടെ പുറത്തിറക്കിയ പ്രാഥമിക കണക്കുകള്‍ പ്രകാരം, മെയ് സേവന കയറ്റുമതി 25.3 ബില്യണ്‍ ഡോളറും സേവന ഇറക്കുമതി 13.53 ബില്യണ്‍ ഡോളറുമാണ്.

രാജ്യത്തിന്റെ മൊത്തത്തിലുള്ള ത്രൈമാസ ബാലന്‍സ് ഓഫ് പേയ്‌മെന്റ് ഡാറ്റയുടെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് അന്തിമ കണക്കുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും. അപ്പോള്‍ സംഖ്യകള്‍ കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

X
Top