ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

വേദാന്തയുടെ സെപ്റ്റംബര്‍ പാദത്തിലെ നഷ്ടം 1783 കോടി രൂപ

മുംബൈ: അനില്‍ അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന വേദാന്തയ്ക്കു സെപ്റ്റംബര്‍ പാദഫലം നിരാശയേകുന്നതായി മാറി. 1,783 കോടി രൂപയാണ് ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയത്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,808 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണ് ഇപ്രാവശ്യം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2,640 കോടി രൂപ ലാഭം കമ്പനി നേടിയിരുന്നു.

വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് വേദാന്ത ലിമിറ്റഡ്.

ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും നമീബിയയിലുടനീളവും എണ്ണ, വാതകം, സിങ്ക്, ഈയം, വെള്ളി, ചെമ്പ്, ഇരുമ്പയിര്, സ്റ്റീല്‍, അലുമിനിയം, പവര്‍ തുടങ്ങിയ മേഖലയില്‍ കമ്പനി പ്രവര്‍ത്തിച്ചു വരുന്നു.

X
Top