100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

പുതു ഉയരം കുറിച്ച് സെന്‍സെക്‌സും നിഫ്റ്റിയും

മുംബൈ: തണുപ്പന്‍ തുടക്കത്തിന് ശേഷം വെള്ളിയാഴ്ച, വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 90.27 പോയിന്റ് അഥവാ 0.14 ശതമാനം നേട്ടത്തില്‍ 65875.91 ലെവലിലും നിഫ്റ്റി 19 പോയിന്റ് അഥവാ 0.10 ശതമാനം നേട്ടത്തില്‍ 19516.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1750 ഓഹരികള്‍ മുന്നേറുമ്പോള്‍ 1112 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

120 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍ കമ്പനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം, ആക്‌സിസ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ബജാജ് ഫിനാന്‍സ്,പവര്‍ഗ്രിഡ് അപ്പോളോ ഹോസ്പിറ്റല്‍സ്,ഹീറോ മോട്ടോകോര്‍പ്,നെസ്ലെ എന്നിവ നഷ്ടം നേരിട്ടു.

മേഖല തലത്തില്‍ റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 0.5 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബാങ്കിംഗ് തീമുകളില്‍ വില്‍പന ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം കരുത്താര്‍ജ്ജിച്ചു.

X
Top