റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ആറ് ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ നിഫ്റ്റി, സെന്‍സെക്‌സ് ഇടിഞ്ഞു

മുംബൈ: ആറ് ദിവസത്തെ റാലികള്‍ക്കൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതാണ് കാരണം. സെന്‍സെക്‌സ് 396.99 പോയിന്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞ് 81603.72 ലെവലിലും നിഫ്റ്റി 127.65 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 24956.10 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1246 ഓഹരികള്‍ മുന്നേറുമ്പോള്‍ 1661 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.. 135 ഓഹരി വിലകളില്‍ മാറ്റമില്ല. ലോഹം, ബാങ്ക്, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, വാഹനം എന്നീ മേഖലകളാണ് മോശം പ്രകടനം നടത്തുന്നത്. ഫാര്‍മ, മീഡിയ, എനര്‍ജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ മേഖല സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു.

അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 2.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വ്യക്തിഗത ഓഹരികളില്‍ എല്‍ആന്റ്ടി, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിപ്ല എന്നിവ മികച്ച പ്രകടനം നടത്തുമ്പോള്‍ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാസിം, ഹീറോ മോട്ടോകോര്‍പ്പ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്ക് എന്നിവ തകര്‍ച്ച നേരിടുന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇടിഞ്ഞു.

X
Top