
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാംദിവസവും നേട്ടം നിലനിര്‍ത്തുന്നു. സെന്‍സെക്‌സ് 0.18 ശതമാനം അഥവാ 142 പോയിന്റുയര്‍ന്ന് 80500 ലെലവിലും നിഫ്റ്റി 0.18 ശതമാനം അഥവാ 40.4 പോയിന്റുയര്‍ന്ന് 24666.95 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
1748 ഓഹരികള്‍ മുന്നേറുമ്പോള്‍ 672 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 133 ഓഹരി വിലകളില്‍ മാറ്റമില്ല. ബാങ്ക് നിഫ്റ്റി ബെഞ്ച്മാര്‍ക്കുകളേക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും ഉയര്‍ന്നു.
മറ്റ് മേഖലകളില്‍ നിഫ്റ്റി റിയാലിറ്റി, മീഡിയ എന്നിവ 1.7 ശതമാനവും നിഫ്റ്റി ഓയില്‍ ആന്റ് ഗ്യാസ് 1.3 ശതമാനവും എഫ്എംസിജി, പൊതുമേഖല ബാങ്ക് എന്നിവ 0.9 ശതമാനവും നിഫ്റ്റി കണ്‍സ്യൂമര്‍ 0.7 ശതമാനവുമുയര്‍ന്നപ്പോള്‍ റിലയന്‍സ്, എറ്റേര്‍ണല്‍, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടമുണ്ടാക്കി.