
മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 237.91 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 62110.53 ലെവലിലും നിഫ്റ്റി 63.30 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 18384.50 ലെവലിലും വ്യാപാരം തുടരുന്നു. 1830 ഓഹരികള്‍ മുന്നേറുമ്പോള്‍ 1032 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
107 ഓഹരി വിലകളില്‍ മാറ്റമില്ല. റിലയന്‍സ്,വിപ്രോ,അള്‍ട്രാടെക്ക് സിമന്റ്,ടെക്ക് മഹീന്ദ്ര,ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് മികച്ച നേട്ടത്തിലുള്ള ഓഹരികള്‍. ഭാരതി എയര്‍ടെല്‍,പവര്‍ഗ്രിഡ്,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,എച്ച്ഡിഎഫ്‌സി നഷ്ടം നേരിട്ടു.
ബാങ്ക്,ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയൊഴികെയുള്ള മേഖലകള്‍ ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക്,മെറ്റല്‍,ഐടി എന്നിവ 1 ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.36 ശതമാനവും മിഡ്ക്യാപ് 0.39 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.






