Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

വിദേശ ടെക് ഭീമന്മാര് ഡാറ്റ ദുരുപയോഗം ചെയ്യുന്നു; ഗുരുതരമായ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‌സികള്

ന്യൂഡല്‍ഹി: നിയന്ത്രണ ചട്ടക്കൂടിന്റെ അഭാവത്തില്‍ വിദേശ ടെക് ഭീമന്മാര്‍ ഇന്ത്യയുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി ആശങ്ക. ഗുരുതരമായ ഭീഷണിയാണ് ഇതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സിഎന്‍എന്‍-ന്യൂസ് 18 ന് ലഭിച്ച ഇന്റലിജന്‍സ് കുറിപ്പ് അനുസരിച്ച്, ഡാറ്റാ ലോക്കലൈസേഷന്‍ പ്രക്രിയയുടെ അഭാവം രാജ്യത്തുണ്ട്.

 ഇത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന ഡാറ്റ ഇന്ത്യയില്‍ മാത്രം സൂക്ഷിക്കേണ്ട  പ്രക്രിയയാണ് ഡാറ്റാ ലോക്കലൈസേഷന്‍. ഇന്ത്യയുടെ ഡാറ്റ വിദേശത്ത് പങ്കിടാതിരിക്കാന്‍ എല്ലാ ടെക് ഭീമന്മാരും ബാധ്യസ്ഥരാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.

ഡാറ്റ പങ്കിടുന്നതിന് ഉപയോഗിക്കുന്ന സംവിധാനം പ്രോസസ്സ് ഷെയറിംഗും ഏജന്‍സികള്‍ കണ്ടെത്തി.സെര്‍വറുകളുടെ സ്ഥാനത്തെക്കുറിച്ചും ഇവര്‍ക്ക് ആശങ്കയുണ്ട്. പ്രാദേശികവല്‍ക്കരണം നടത്തിയാലും സെര്‍വറുകള്‍ ആതിഥേയ രാജ്യങ്ങളിലായതിനാല്‍ ഡാറ്റ സുരക്ഷിതമല്ല.

ഡാറ്റ പ്രോസസ്സ് പങ്കിടലിന്റെ പേരില്‍, ടെക് ഭീമന്മാര്‍,  അവരുടെ ആതിഥേയ രാജ്യങ്ങളിലേക്ക് ഡാറ്റ അയയ്ക്കുന്നതായി ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.  ആശങ്കകളെല്ലാം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്നും നിങ്ങളുടെ ഡാറ്റ തന്നെ നിങ്ങള്‍ക്കെതിരെ ഉപയോഗിക്കാമെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

തിരഞ്ഞെടുപ്പുകള്‍, ട്രെന്‍ഡുകള്‍, മുന്‍ഗണനകള്‍ എന്നിവ നിര്‍ണ്ണയിക്കാനും  അല്‍ഗോരിതം കൈകാര്യം ചെയ്യുന്നതിലൂടെ ഒരു പ്രത്യേക കക്ഷിക്കോ വ്യക്തിക്കോ എതിരെ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും.

X
Top