
ന്യൂഡല്‍ഹി: പ്രകടനത്തിനനുസൃതമായി ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നല്‍കിയേക്കും. ഭാഗികമായിട്ടായിരിക്കും ഇത്തരം ചാര്‍ജ്ജുകള്‍. ഇക്കാര്യം സെബി പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇത് പ്രകാരം ബെഞ്ച്മാര്‍ക്ക് സൂചികയേക്കാള്‍ മികച്ച പ്രകടനം നടത്തുകയോ ഉയര്‍ന്ന വാര്‍ഷിക വരുമാനം നല്‍കുകയോ ചെയ്താല്‍ ഫണ്ടിന് മേല്‍ അധിക ചാര്‍ജ്ജ് ഈടാക്കാം. ഇതോടെ ഇത്തരം ഫണ്ടുകളുടെ അടിസ്ഥാന ചാര്‍ജ്ജ് കുറയും.
പകരം പ്രകടനത്തെ അടിസ്ഥാനമാക്കി അധിക ചാര്‍ജ്ജുകള്‍ ഈടാക്കും.മുന്‍കാല പ്രകടനമായിരിക്കും മാദണ്ഡമായി സ്വീകരിക്കുക.ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
പെര്‍ഫോര്‍മന്‍സ് ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ടുകളൊന്നും നിലവില്‍ ഇന്ത്യയിലില്ല.മാത്രമല്ല ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം ഫണ്ടുകളുള്ളത്.