യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റിംഗിനായി സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ചട്ടക്കൂട് പുറത്തിറക്കി സെബി

മുംബൈ: ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ (എന്‍പിഒ) ലിസ്റ്റിംഗിനായി സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എസ്എസ്ഇ) രൂപവത്ക്കരിക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 12 മാസത്തെ രജിസ്‌ട്രേന്‍ സാധുതയുള്ള എന്‍പിഒകള്‍ക്ക് ലിസ്റ്റിംഗ് നടത്താനാകും. സംസ്ഥാനത്തിന്റെ പബ്ലിക് ട്രസ്റ്റ് ചട്ടം, സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് 1860, ഇന്ത്യന്‍ ട്രസ്റ്റ് ആക്റ്റ് 1882 പ്രകാരം എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചാരിറ്റബിള്‍ ട്രസ്റ്റോ അല്ലെങ്കില്‍ കമ്പനി നിയമം 2013 സെക്ഷന്‍ 8 പ്രകാരം സംയോജിപ്പിക്കപ്പെട്ടോ കമ്പനിയോ ആകണം എന്‍പിഒ.

സര്‍ക്കാറിന്റെ ഉടമസ്ഥയിലുള്ളതോ, സ്വകാര്യസ്ഥാപനമോ ആണെങ്കില്‍ അക്കാര്യം പ്രഖ്യാപിച്ചിരിക്കണം. 3 വര്‍ഷത്തിനുള്ളില്‍ രൂപീകൃതമായ എന്‍പിഒകളെ മാത്രമേ എസ് എസ് ഇയില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കൂ. ആദായ നികുതി നിയമത്തിന് കീഴിലുള്ള 80 ജി രജിസ്‌ട്രേഷനുമുണ്ടാകണം, സാമ്പത്തിക വര്‍ഷത്തിലെ കുറഞ്ഞ ചെലവ് 50 ലക്ഷം രൂപയും കുറഞ്ഞ ഫണ്ടിംഗ് 10 ലക്ഷം രൂപയുമാകണം, എസ്എസ്ഇ ഗവേണിംഗ് കൗണ്‍സിലിന്റെ (എസ്ജിസി) കീഴിലുള്ള ഫണ്ട് റൈസിംഗ് ഡോക്യുമെന്റിന്റെ/ഫൈനല്‍ ഫണ്ട് റൈസിംഗ് ഡോക്യുമെന്റിന്റെ ഘടന പാലിക്കണം, എന്നീ നിബന്ധനകളും സെബി മുന്നോട്ടുവയ്ക്കുന്നു.

നിബന്ധനകള്‍, എസ്എസ്ഇ അവരുടെ വെബ്‌സൈറ്റില്‍ ഉടന്‍ ലിസ്റ്റ് ചെയ്യും. എന്‍പിഒ രൂപീകൃതമാകുന്നതിന്റെ ഉദ്ദേശവും അവരുടെ കാഴ്ചപ്പാടുകളും എസ്എസ്ഇ ആവശ്യപ്പെടുന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. മാനേജ്‌മെന്റ് വിശദാംശങ്ങള്‍, മൂന്ന് വര്‍ഷത്തെ സാമ്പത്തിക പ്രസ്താവനകള്‍, നഷ്ട സാധ്യകള്‍ എന്നിവയും സമര്‍പ്പിച്ചിരിക്കണം.

ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെയും ഫണ്ടിംഗ് സംവിധാനങ്ങളിലൂടെയുമുള്ള നേരിട്ടുള്ള ലിസ്റ്റിംഗാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ 31 ലക്ഷത്തിലധികം എന്‍പിഒകള്‍ ഉള്ളതിനാല്‍ വിപണിയുടെ വലുപ്പം വലുതായി കണക്കാക്കപ്പെടുന്നു. 400 പേര്‍ക്ക് ഒന്ന് എന്ന കണക്കിലാണ് ഇവിടെ എന്‍പിഒകളുടെ എണ്ണം.

മഹാമാരികളില്‍ ദുരിതമനുഭവിക്കുന്ന ആളുകളുടെ ഉപജീവനമാര്‍ഗം പുനര്‍നിര്‍മ്മിക്കുന്നതിന് എസ്എസ്ഇ സഹായകമാകുമെന്ന് സെബി കരട് റിപ്പോര്‍ട്ട് പറഞ്ഞു. സാമൂഹിക മൂലധനം ഉപയോഗപ്പെടുത്താനും സംയോജിത ധനകാര്യ ഘടനകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് എസ്എസ്ഇ രൂപവത്ക്കരിക്കുന്നത്. യുകെ, കാനഡ, ബ്രസീല്‍ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ എസ്എസ്ഇകളുണ്ട്.

X
Top