
മുംബൈ: സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി ) മ്യൂച്വല്‍ ഫണ്ടുകളുടെ ബ്രോക്കറേജ് ഫീ ഉയര്‍ത്തിയേക്കും. ഈ തുക കുറയ്ക്കാന്‍ റെഗുലേറ്റര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.12 ബേസിസ് പോയിന്റില്‍ നിന്ന് 2 ബേസിസ് പോയിന്റാക്കി കുറയ്ക്കാനായിരുന്നു നിര്‍ദ്ദേശം.
ഇത് നടപ്പാക്കിയിരുന്നെങ്കില്‍, യുഎസ് പോലുള്ള വികസിത വിപണികളുമായി വലിയ അന്തരം ഉണ്ടാകുമായിരുന്നു. യു എസ്സില്‍ ഫണ്ടുകള്‍ നല്‍കുന്ന ബ്രോക്കറേജ് ഫീസിന് പരിധിയില്ല.
റീട്ടെയില്‍ നിക്ഷേപകരുടെ ചെലവ് കുറയ്ക്കാനും അവരെ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാനും സെബി ആഗ്രഹിക്കുന്നു.അതിന്റെ ഭാഗമായാണ് ബ്രോക്കറേജുകളുടെ ഫീസ് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇക്വിറ്റി ഫണ്ടുകള്‍ക്ക് അസറ്റ് മാനേജര്‍മാരുടെ വൈദ്ഗധ്യം ആവശ്യമുണ്ടെന്നും ഫീസ് കുറക്കുന്ന പക്ഷം അത് ലഭ്യമാകാതെ വരുമെന്നും മ്യൂച്വല്‍ ഫണ്ട് വ്യവസായം അറിയിച്ചു..
വരുമാനം കുറയുമെന്ന് ബ്രോക്കറേജുകളും ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ചു പുന:പരിശോധനയ്ക്ക് സെബി തയ്യാറായി.
അതേ സമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.





