ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇ-വാലറ്റ് വഴിയുള്ള മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്ക് കൈവസി നിര്‍ബന്ധമാക്കി

മുംബൈ: ഇ-വാലറ്റുകള്‍ ഉപയോഗിച്ചുള്ള മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്ക് കൈവൈസി(ഉപഭോക്താക്കളെ അറിയല്‍ ) മാനദണ്ഡങ്ങള്‍ സെബി നിര്‍ബന്ധമാക്കി. ‘എല്ലാ ഇ-വാലറ്റുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,’ സെബി ഒരു സര്‍ക്കുലറില്‍ പറയുന്നു. മെയ് 1 നകം ഇക്കാര്യം ഉറപ്പാക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചു.

പ്രതിവര്‍ഷം 50,000 രൂപവരെ ഇ-വാലറ്റ് പെയ്മന്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സ്വീകരിക്കാം. ഇ വാലറ്റ് ഉപയോഗിച്ചുള്ള മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്ക് കൈവൈസി മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയത് കള്ളപ്പണ ഇടപാട് തടയും, സെന്‍ഡെസ്‌ക്ക് സിഇഒ അഭിഷേക് ശശീന്ദ്രന്‍ പറയുന്നു. ഇടപാടുകളുടെ ഡിജിറ്റല്‍ വത്ക്കരണത്തിലേയ്ക്കും നടപടി നയിക്കും.

ഓണ്‍ബോര്‍ഡിംഗ് ചെലവുകള്‍ കുറയ്ക്കുന്നതിനും ആര്‍ബിഐ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു നിര്‍ണായക ഉപകരണമാണ് ഡിജിറ്റല്‍ കെവൈസി. ഐഡി തട്ടിപ്പ് ലഘൂകരിക്കുന്നതിനും ഡാറ്റ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും അവ വിശകലനം ചെയ്യുന്നതിലും കെവൈസി സംവിധാനം പധാന പങ്ക് വഹിക്കുന്നു. ഇ-വാലറ്റുകളുടെ കെവൈസി ഉറപ്പാക്കുന്നതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകവും സുരക്ഷിതവും നിക്ഷേപകര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പവുമാകും.

അതേസമയം കൈവസി ഡാറ്റ അങ്ങേയറ്റം സെന്‍സെറ്റീവാണ്. ഡാറ്റ കൈകാര്യം ചെയ്യുമ്പോഴും പ്രോസസ്സ് ചെയ്യുമ്പോഴും ആക്സസ് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണം.

X
Top