10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍ഫോര്‍ഡ് വീണ്ടും ഇന്ത്യയിലേയ്ക്ക്, എഞ്ചിന്‍ നിര്‍മ്മാണത്തിനായി 3250 കോടി രൂപ നിക്ഷേപിക്കുംഓരോ ശമ്പളക്കമ്മീഷനും നടപ്പിലാക്കിയ ശരാശരി വേതന, പെന്‍ഷന്‍ വര്‍ദ്ധനവ് 27 ശതമാനംജോലിക്ക് മികച്ച കൂലി നൽകുന്ന സംസ്ഥാനം ഇതാണ്

ബാങ്ക് നിഫ്റ്റിയിലെ സ്റ്റോക്ക് വെയ്റ്റ് കുറയ്ക്കാന്‍ സെബി നിര്‍ദ്ദേശം

മുംബൈ: ഓഹരി സൂചികകളില്‍ കമ്പനികളുടെ അമിത വെയ്‌റ്റേജ് ഒഴിവാക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. നോണ്‍-ബെഞ്ച്മാര്‍ക് സൂചികകള്‍ക്കായിരിക്കും നിയമങ്ങള്‍ ബാധകം. ഇതുവഴി സൂചികകളില്‍ കമ്പനികളുടെ അമിത സ്വാധീനം പരിമിതപ്പെടുത്തും.

സെക്ഷന്‍ 11 പ്രകാരമുള്ള സര്‍ക്കുലര്‍ അനുസരിച്ച്,ഏറ്റവും വലിയ കമ്പനിയുടെ വെയ്റ്റ് 20 ശതമാനത്തിലും മികച്ച മൂന്ന് കമ്പനികളുടെ സംയോജിത വെയ്റ്റ് 45 ശതമാനത്തിലും കൂടരുത്. കുറച്ച് കമ്പനികള്‍ സൂചികയുടെ മുഴുവന്‍ പ്രകടനത്തെയും സ്വാധീനിക്കുന്നതിനാലാണിത്. നഷ്ട സാധ്യത കുറയ്ക്കുന്നതിന് പുറമെ മേഖലയുടെ മൊത്തത്തിലുള്ള പ്രകടനത്തില്‍ വ്യക്തത വരുത്താനും ഇതുവഴിയാകും.

സൂചികകളില്‍ ഓരോന്നിലും കുറഞ്ഞത് 14 വ്യത്യസ്ത കമ്പനികളെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് സെബി നിയമം പറയുന്നു. കുറഞ്ഞത് 14 സ്റ്റോക്കുകളുള്ള സൂചികകള്‍ മാത്രമേ ഡെറിവേറ്റീവ് ട്രേഡിംഗിന് അര്‍ഹരാകൂ. ബാങ്ക്എക്‌സ്, ഫിന്‍നിഫ്റ്റി എന്നിവയില്‍ നിയമങ്ങള്‍ ഡിസംബര്‍ 31 നകം നടപ്പിലാക്കണം. ബാങ്ക് നിഫ്റ്റിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നാല് മാസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്.

നിയമപാലനത്തിനായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ഇന്‍ഡെക്‌സ് ദാതാവ് (എന്‍എസ്ഇ അല്ലെങ്കില്‍ ബിഎസ്ഇ പോലുള്ളവ) സൂചികയിലെ ഓരോ കമ്പനിയുടെയും അനുപാതം ക്രമീകരിക്കും. ഷെയറുകളുടെ എണ്ണം മാറ്റിയാണ് വെയ്‌റ്റേജ് ക്രമീകരിക്കുക.

X
Top