വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ സെബിയുടെ പിടി വീഴുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മറവില്‍ ഓഹരികളില്‍ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നത്‌ തടയുന്നതിനായി സെബി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നു, പ്രൊമോട്ടര്‍ കുടുംബങ്ങള്‍ക്കും അവരുടെ അടുത്തയാളുകള്‍ക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഉപയോഗിച്ച്‌ ഓഹരികളില്‍ കൃത്രിമം കാണിക്കാനുള്ള പഴുതുകള്‍ അടയ്‌ക്കാനാണ്‌ സെബിയുടെ നീക്കം.

വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത്‌ തടയാനായി ഒരു പ്രവര്‍ത്തന ചട്ടത്തിനാണ്‌ സെബി രൂപം നല്‍കുന്നത്‌. ഓരോ നിക്ഷേപക സ്ഥാപനത്തിന്റെയും പിന്നിലുള്ള വ്യക്തികളെ കുറിച്ച്‌ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുന്നതാണ്‌ പുതിയ പ്രവര്‍ത്തനചട്ടം.

ഇന്ത്യയിലെ ഓഹരി വിപണിയില്‍ 25,000 കോടിയില്‍ പരം നിക്ഷേപം നടത്തിയിട്ടുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഇത്തരം വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാണ്‌. ഒരു കോര്‍പ്പറേറ്റ്‌ ഗ്രൂപ്പില്‍ പെടുന്ന കമ്പനികളുടെ ഓഹരികളില്‍ 50 ശതമാനത്തിലേറെ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാകും.

പുതിയ ചട്ടങ്ങള്‍ നവംബര്‍ ഒന്ന്‌ മുതല്‍ നിലവില്‍ വരും. കഴിഞ്ഞ ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌ കൊണ്ടുവന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ നടപടികള്‍.

X
Top