സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റേറ്റിംഗ് മാനദണ്ഡങ്ങള്‍ ഏകീകരിച്ച് സെബി, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു


മുംബൈ: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ (സിആര്‍എ) ഉപയോഗിക്കുന്ന സ്‌കെയ്‌ലുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സിആര്‍എയുടെ റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് നിക്ഷേപകര്‍ സെക്യൂരിറ്റീകളില്‍ പ്രത്യേകിച്ചും കടസംബന്ധമായ സാമ്പത്തിക ഉപകരണങ്ങളില്‍ പണമിറക്കുകയോ ഇറക്കാതിരിക്കുയോ ചെയ്യുന്നത്. എന്നാല്‍ റേറ്റിംഗുകള്‍ പലപ്പോഴും പദപ്രയോഗങ്ങള്‍ കൊണ്ട് നിറഞ്ഞതും സങ്കീര്‍ണ്ണവുമാണെന്ന് സെബി വിലയിരുത്തുന്നു.

ഈ പശ്ചാത്തലത്തിലാണ് അവര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറായത്. അതു പ്രകാരംേ, ‘റേറ്റിംഗ് ഔട്ട്‌ലുക്ക്’ എന്നത് ഹ്രസ്വകാല റേറ്റിംഗ് മൂവ്‌മെന്റിനെക്കുറിക്കുന്നു. അതേസമയം റേറ്റിംഗ് വാച്ച് വളരെകുറഞ്ഞ കാലത്തേയ്ക്കുള്ള റേറ്റിംഗ് മൂവ്‌മെന്റാണ്.

റേറ്റിംഗ് മൂവ്‌മെന്റിനെക്കുറിച്ചുള്ള സിആര്‍എയുടെ വീക്ഷണം പത്രക്കുറിപ്പില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് സെബി പറഞ്ഞു. റേറ്റിംഗ് വാച്ച്, റേറ്റിംഗ് ഔട്ട്‌ലുക്ക് എന്നിവ വിശദീകരിക്കേണ്ടതെങ്ങിനെയെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് പോസിറ്റീവ് റേറ്റിംഗ് വാച്ച്, നെഗറ്റീവ് റേറ്റിംഗ് വാച്ച്, വികസിച്ചുകൊണ്ടിരിക്കുന്ന റേറ്റിംഗ് എന്നിങ്ങനെയാണിത്.

സമാന മാതൃക റേറ്റിംഗ് ഔട്ട്‌ലുക്കിലും പ്രയോഗിക്കണം. മാത്രമല്ല റേറ്റിംഗിന് മുന്‍പ് സിആര്‍എയുടെ പേര് അനുബന്ധമായി ചേര്‍ക്കണം. എഎഎ’ റേറ്റിംഗുള്ള ബോണ്ടുകള്‍ ഏറ്റവും സുരക്ഷിതവും എഎ, എ എന്നിവ ഉയര്‍ന്നതും മതിയായ സുരക്ഷയുള്ളതുമാണ്.

എന്നാല്‍ ബിബിബി സമയബന്ധിതമായി മിതമായ സുരക്ഷയുള്ളതായി കണക്കാക്കുന്നു. ബിബി,ബി, സി എന്നിവ യഥാക്രമം ‘മിതമായ’, ‘ഉയര്‍ന്ന’, ‘വളരെ ഉയര്‍ന്ന’ അപകട സാധ്യതയുള്ളവയാണ്.

X
Top