യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

എസ്സിആര്‍എ മാറ്റം പരിഗണനയിലില്ല – സെബി

മുംബൈ:സെക്യൂരിറ്റീസ് കരാര്‍ റെഗുലേഷന്‍ ആക്ടില്‍ (എസ്സിആര്‍എ) മാറ്റങ്ങള്‍ വരുത്തുമെന്നവാര്‍ത്ത മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിഷേധിച്ചു. 67 വര്‍ഷം പഴക്കമുള്ള എസ്സിആര്‍എയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സെബി ഒരുങ്ങുന്നതായി വെള്ളിയാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനായി പാനല്‍ രൂപീകരിക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

”സെബിയുടെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കുന്നു. വിഷയം കമ്മിറ്റി പരിശോധിക്കാന്‍ സാധ്യതയുണ്ട്, ” റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

എന്നാല്‍ സെബി ഇക്കാര്യം നിഷേധിക്കുന്നു. ”എസ്സിആര്‍എ അവലോകനത്തിനായി പദ്ധതി രൂപീകരിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല,.പ്രോസിക്യൂഷന്‍ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളൊന്നും നിലവില്‍ നടക്കുന്നില്ല, ” മാര്‍ക്കറ്റ് റെഗുലേറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ ദിശയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

X
Top