Alt Image
നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തി ഗോൾഡ്‌മാൻ സാക്‌സ്

നോമിനി അപ്ഡേഷനുള്ള സമയം സെബി ഡിസംബർ 31 വരെ നീട്ടി

മുംബൈ: ഓഹരി നിക്ഷേപത്തിനായുള്ള ഡിമാറ്റ് അക്കൗണ്ടുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും നോമിനിയെ ചേർക്കാനുള്ള സമയപരിധി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഡിസംബർ 31 വരെ നീട്ടി.

ഈ 30 ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയത്. നോമിനിയില്ലാത്ത അക്കൗണ്ടുകൾ 30ന് ശേഷം മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു.

എക്സ്ചേഞ്ചുകളുടെയും സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കർമാരുടെ സംഘടനകളുടെയും നിക്ഷേപകരുടെയും നിർദേശം കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്.

ഇത് രണ്ടാം തവണയാണ് സെബി സമയപരിധി നീട്ടിനൽകുന്നത്. ആദ്യം നിശ്ചയിച്ച തീയതി മാർച്ച് 31 ആയിരുന്നു.

X
Top