ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സെബി

ന്യൂഡൽഹി: വിദേശ നിക്ഷേപകരുടെ ഓൺബോർഡിങ് നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കി സെബി. വിദേശ നിക്ഷേപകരുടെ ഇടപാടുകൾ സുഗമമാക്കുന്നതിനും, രജിസ്ട്രേഷന് വേണ്ടിയുള്ള സമയം പരമാവധി കുറക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനായി ബന്ധപെട്ട ഡെപ്പോസിറ്ററി പാർട്ടിസ്‌പെന്റുകളോട് (ഡിഡിപി) ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

വിദേശ നിക്ഷേപകരുടെ രജിസ്ട്രേഷനായി സമർപ്പിക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത കോപ്പികളുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നൽകുന്നതിനുള്ള അനുമതിയാണ് സെബി നൽകിയത്. എങ്കിലും രേഖകൾ നേരിട്ട് സമർപ്പിക്കുന്നത് വഴി മാത്രമേ ഇടപാടുകൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളു.

നിലവിൽ എഫ് പിഐ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് ആപ്പ്ളിക്കേഷൻ ഫോം, ഒറിജിനൽ രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത രേഖകൾ എന്നിവ ഡിഡിപിയിൽ സമർപ്പിക്കണം.
കൂടാതെ രജിസ്ട്രഷൻ പൂർത്തിയാക്കുന്നതിന് രേഖകളിൽ വിദേശ നിക്ഷേപകരുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

നിലവിൽ, അപേക്ഷകനിൽ നിന്ന് പാൻ കാർഡിന്റെ ഹാർഡ് കോപ്പി ലഭിച്ചതിന് ശേഷം മാത്രമേ ഡിഡിപികൾക്ക് പാൻ പരിശോധിക്കാൻ കഴിയൂ. ഇനി മുതൽ ‘പാനിന്റെ’ വെരിഫികേഷൻ പ്രക്രിയ കോമൺ ആപ്പ്ളിക്കേഷൻ ഫോം (സിഎഎഫ് )വഴി പൂർത്തിയാക്കാൻ ഡിഡിപിയ്ക്ക് സാധിക്കും.

രേഖകളുടെ നേരിട്ട് സമർപ്പിക്കുന്നതിനുള്ള പ്രക്രിയയും, രജിസ്ട്രേഷനായുള്ള സമയവും ലഘൂകരിക്കുന്നതിനായി, ബന്ധപ്പെട്ട ബാങ്ക് അധികൃതരോട് ‘സ്വിഫ്റ്റ്’ സംവിധാനം നടപ്പിലാക്കാനുള്ള അനുമതിയും സെബി നിർദേശിച്ചു.

X
Top