യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഫെയര്‍വെല്‍ത്ത് കമ്മോഡിറ്റി ബ്രോക്കിംഗിന്റെ രജിസ്‌ട്രേഷന്‍ സെബി റദ്ദാക്കി

മുംബൈ: കക്ഷികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ഫെയര്‍വെല്‍ത്ത് കമ്മോഡിറ്റി ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എഫ്‌സിബിഎല്‍) രജിസ്‌ട്രേഷന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) റദ്ദാക്കി.

തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും.ഏപ്രില്‍ 2017 തൊട്ട് 2018 ഡിസംബര്‍ വരെ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചെത്തിലാണ് നടപടി.

സ്വന്തം ഫണ്ടുകളില്‍ നിന്ന് ക്ലയന്റ് ഫണ്ടുകള്‍ വേര്‍തിരിക്കുന്നതില്‍ ബ്രോക്കറേജ് സ്ഥാപനം പരാജയപ്പെട്ടതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ പറയുന്നു.

 ഫണ്ടുകളുടെ ദുരുപയോഗം; ഫണ്ടുകള്‍ തീര്‍പ്പാക്കാതിരിക്കല്‍; തെറ്റായ / അപൂര്‍ണ്ണമായ മേല്‍നോട്ട ഡാറ്റ; അനുചിതമായ ക്ലയന്റ് രജിസ്‌ട്രേഷന്‍ പ്രക്രിയ; തെറ്റായ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ചേര്‍ക്കല്‍ എന്നിവ അന്വേഷണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകളാണ്.

X
Top