ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് വിലക്കി സെബി

മുംബൈ: പ്രമുഖ വ്യവസായിയായ അനിൽ അംബാനിക്ക്(Anil Ambani) വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(Sebi) അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി.

റിലയൻസ് ഹോം ഫിനാൻസ് (RHFL) എന്ന കമ്പനിയിലെ ഫണ്ട് തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ച് വർഷത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. കൂടാതെ 25 കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്.

കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരർക്കും ഫണ്ട് വക മാറ്റിയതിനെത്തുടർന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അനിൽ അംബാനിയെ കൂടാതെ മറ്റ് 24 എന്റിറ്റികൾക്കും സെബി നിരോധനം ഏർപ്പെടുത്തി. സെബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ലിസ്റ്റഡ് കമ്പനികൾ/ഇന്റർമീഡിയറികൾ എന്നിവയുടെ ഡയറക്ടർ, മാനേജീരിയൽ റോൾ (Key Managerial Personnel -KMP) എന്നീ പദവികൾ അനിൽ അംബാനിക്ക് ഇക്കാലയളവിൽ വഹിക്കാൻ സാധിക്കില്ല

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് ആറ് മാസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. കൂടാതെ 6 ലക്ഷം രൂപ പിഴയും ചുമത്തി.

കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു തട്ടിപ്പ് സ്കീം രൂപീകരിച്ച്, കമ്പനിയിൽ നിന്ന് ഫണ്ട് തരം മാറ്റിയെടുത്തെന്നാണ് സെബിയുടെ വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ ഫണ്ട് കമ്പനിയുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്ക് വായ്പയായി നൽകിയതായി കാണിച്ചായിരുന്നു തിരിമറിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

‘ഇത്തരത്തിലുള്ള വായ്പാ വിതരണം അവസാനിപ്പിക്കണമെന്നും, കോർപറേറ്റ് വായ്പകൾ സ്ഥിരമായി റിവ്യൂ ചെയ്യണമെന്നും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ നിർദേശമുണ്ടായിരുന്നു. എന്നിട്ടും ഇത്തരം നിർദേശങ്ങൾ മാനേജ്മെന്റ് അവഗണിച്ചു.

ഇത് കമ്പനിയുടെ ഭരണ സംവിധാനത്തിന്റെ പരാജയമാണ്. അംബാനിയുടെ സ്വാധീനത്തിൻ കീഴിൽ ചില പ്രധാന ഉദ്യോഗസ്ഥരുടെ നീക്കങ്ങളാണ് ഇതിന് കാരണം. ഇത്തരം സാഹചര്യത്തിൽ കമ്പനിക്ക് മാത്രമല്ല, തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ട് ‘-സെബി ഓർഡറിൽ പറയുന്നു.

റിലയൻസ് യൂണികോൺ എന്റർപ്രൈസസ്, റിലയൻസ് എക്സ്ചേഞ്ച് നെക്സ്റ്റ്, റിലയൻസ് കൊമേഷ്യൽ ഫിനാൻസ്, റിലയൻസ് ക്ലീൻ ജെൻ, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിങ്സ്, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ് എന്നീ കമ്പനികൾക്ക് ഓരോന്നിനും 25 കോടി രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.

നിയമപരമല്ലാത്ത വായ്പകൾ സ്വീകരിച്ചതിനോ, റിലയൻസ് ഹോം ഫിനാൻസിൽ നിന്ന് ഫണ്ട് തിരിമറിക്കുള്ള സൗകര്യം ചെയ്തു നൽകിയതിനോ ആണ് ഇത്തരത്തിൽ പിഴ ചുമത്തിയിരിക്കുന്നത്.

X
Top