റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ പൊതുപങ്കാളിത്തമായി പരിഗണിക്കും

ന്യൂഡല്‍ഹി: ഓഹരി വില്‍പനയ്ക്ക് ശേഷം ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ പങ്കാളിത്തം പബ്ലിക് ഹോള്‍ഡിംഗായി പരിഗണിക്കും. ഓഹരി വിറ്റഴിക്കലിന് ശേഷം പ്രമോട്ടര്‍മാര്‍ ഇതിനായി എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കണം. വോട്ടവകാശം 15 ശതമാനത്തില്‍ അധികമാകാന്‍ പാടില്ലെന്നും സെബി (സെക്യൂരിററീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിഷ്‌ക്കര്‍ഷിക്കുന്നു.

ബാങ്ക് വാങ്ങുന്ന സ്ഥാപനം, കുറഞ്ഞ പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ ഒരു വര്‍ഷത്തിനകം പാലിക്കണം. സര്‍ക്കാര്‍ പങ്കാളിത്തം പബ്ലിക് ഹോള്‍ഡിംഗാണെന്ന് ബാങ്കിന്റെ ഓഹരിയുടമകള്‍ക്കയക്കുന്ന ഓഫര്‍ ലെറ്ററില്‍ വ്യക്തമാക്കണമെന്നും സെബി ആവശ്യപ്പെടുന്നു. ഐഡിബിഐ ബാങ്ക് വാങ്ങാന്‍, താല്‍പര്യ പ്രകടന പത്രിക (ഇഒഐ) സമര്‍പ്പിക്കേണ്ട അവസാന തീയതി ശനിയാഴ്ചയാണ്.

സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം വില്‍ക്കാനും ബാങ്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കാനും ലക്ഷ്യമിടുന്നു.വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 22500 കോടി രൂപ അറ്റ ആസ്തിവേണമെന്നും ബാങ്ക് യോഗ്യത നേടുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ വായ്പാ ദാതാവിന്റെ സഹപ്രമോട്ടറാണ് സര്‍ക്കാര്‍.

X
Top