ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

97 ലക്ഷം വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുക വഴി 40,000 കോടി രൂപ ജിഎസ്ടി സമാഹരിക്കാം: നിതിന്‍ ഗഡ്ക്കരി

ന്യൂഡല്‍ഹി: 97 ലക്ഷം വരുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ 40,000 കോടി രൂപയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) സമാഹരിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. എസിഎംഎ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹന സ്‌ക്രാപ്പിംഗ് 70 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മുന്‍നിര വാഹന വ്യവസായമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. നിലവില്‍ ഈ രംഗത്ത് രാജ്യത്തിന്റെ പുരോഗതി പരിമിതമാണ്.

2025 ഓഗസ്റ്റ് വരെ സ്‌ക്രാപ്പ് ചെയ്ത വാഹനങ്ങളുടെ എണ്ണം 3 ലക്ഷത്തില്‍ ഒതുങ്ങുമ്പോള്‍ അതില്‍ 1.41 ലക്ഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവയാണ്. പ്രതിമാസം, ശരാശരി 16830 വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ വാഹന സ്‌ക്രാപ്പിംഗ് പോളിസി പ്രകാരം സ്വകാര്യമേഖലയുടെ ഈ രംഗത്തെ നിക്ഷേപം 2700 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.

സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ വാഹന വിലയില്‍ കുറഞ്ഞത് 5 ശതമാനം കിഴിവ് നല്‍കണമെന്ന് ഗഡ്ക്കരി ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത് ദാനമല്ലെന്നും ഡിമാന്റ് വര്‍ദ്ധിപ്പിക്കാനുള്ള ഉപാദിയാണെന്നും അദ്ദേഹം അറിയിക്കുന്നു.

സ്‌ക്രാപ്പേജ് നയം ഫലപ്രദമാക്കുന്നതിലൂടെ വാഹന ഘടകങ്ങളുടെ വില 25 ശതമാനം കുറയ്ക്കാനാകും. സ്റ്റീല്‍, അലുമിനിയം, മറ്റ് വസ്തുക്കള്‍ എന്നിവയുടെ പുനരുപയോഗം വഴിയാണിത്. കൂടാതെ ഇത് വഴി പരിസ്ഥിതി മലിനീകരണം കുറയുന്നു.

X
Top