ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

യോനോ ആപ്പ് ഉപയോക്താക്കളുടെ എണ്ണം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയാക്കാന്‍ എസ്‌ബിഐ

ന്യൂഡല്‍ഹി: രണ്ട് വര്‍ഷം കൊണ്ട് യോനോ ആപ്പ് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ സി എസ് സേത്തി പറഞ്ഞു. ആപ്പിന്‍റെ പരിഷ്ക്കരിച്ച രൂപം പുറത്തിറക്കിയ ശേഷം സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യോനോ 2.0 സുപ്രധാനമായ ചില പരിഷ്ക്കാരങ്ങളാണ്. ഇടപാടുകാര്‍ക്ക് മികച്ച ഒരു അനുഭവമാകും ഇത് നല്‍കുക. ഒപ്പം ബാങ്കിന്‍റെ ഡിജിറ്റല്‍ വിഭാഗത്തിന് ഇത് കരുത്തേകും. പുതിയ സവിശേഷതകള്‍ പൂര്‍ണമായും നിലവില്‍ വരാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കുമെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.

ഡിജിറ്റൈലേസേഷന്‍റെ ഒരു സുപ്രധാന ചുവട് വയ്‌പാണ് യോനോ 2.0. ഇന്‍റര്‍നെറ്റ് ബാങ്കിങിനും മൊബൈല്‍ ബാങ്കിങിനുമുള്ള ഒരു പൊതുഇടമാണിത്. ഇതുവഴി എസ്‌ബിഐയ്ക്ക് തങ്ങളുടെ പുത്തന്‍ ഉത്പന്നങ്ങളും പ്രവര്‍ത്തനങ്ങളും അതിവേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകും. ബാങ്കിന്‍റെ ഡിജിറ്റല്‍ സാന്നിധ്യം ഇതിലൂടെ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം ഇടപാടുകാരെ കൂടുതല്‍ ഇതിലേക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടപാടുകാരുടെ യാത്രകളില്‍ പോലും യോനോ ആപ്പ് വഴി നിങ്ങള്‍ക്ക് തടസമില്ലാതെ ഇടപാടുകള്‍ നടത്താനാകും. ഇരുപത് കോടി ഇടപാടുകാര്‍ക്ക് യോനോ ആപ്പ് വഴി ഇടപാടുകള്‍ നടത്താനാകും വിധമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

തടസമില്ലാതെ തന്നെ ഇന്‍റര്‍നെറ്റ് ബാങ്കിങും മൊബൈല്‍ ബാങ്കിങും അടക്കമുള്ളയ്ക്കൊപ്പം ബാങ്ക് ബ്രാഞ്ചുകളില്‍ നേരിട്ടെത്താതെ തന്നെ അക്കൗണ്ട് തുടങ്ങുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും ഇത് വഴി സാധ്യമാകും.
നിലവില്‍ യോനോ ആപ്പ് പത്ത് കോടിയോളം പേര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഇരുപത് കോടിയാക്കുകയാണ് ലക്ഷ്യം.

ഡിസംബറില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചെങ്കിലും മൂന്ന് ശതമാനം പലിശാ വരുമാന വളര്‍ച്ചാനിരക്ക് ഉണ്ടായതായി രാജ്യത്തെ ഏറ്റവും വലിയ വായ്‌പാദാതാക്കളായ എസ്‌ബിഐയുടെ മേധാവി പറയുന്നു.

ഡിസംബര്‍ അഞ്ചിനാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്കില്‍ 25 അടിസ്ഥാന നിരക്ക് കുറച്ച് കൊണ്ട് 5.25 ശതമാനമാക്കിയത്. കൂടുതല്‍ നിരക്ക് കുറയ്ക്കലുകള്‍ ഉണ്ടാകുമെന്ന സൂചനയും റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് നിരക്കില്‍ മാറ്റം വരുത്തിയത്.
സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എസ്ബിഐ തങ്ങളുടെ വളര്‍ച്ചാ ലക്ഷ്യം പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പതിനാലാക്കി ഉയര്‍ത്തിയിരുന്നു. സ്വര്‍ണ വായ്‌പയിലും ബാങ്ക് ഗണ്യമായ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെന്ന് സേത്തി വ്യക്തമാക്കി.

X
Top