തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എസ്ബിഐ നാലാംപാദം: അറ്റാദായം 83 ശതമാനം ഉയര്‍ന്ന് 16695 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം, 16,694 കോടി രൂപ,രേഖപ്പെടുത്തി.മുന്‍വര്‍ഷത്തെ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 83 ശതമാനം അധികമാണിത്. 2023 സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 50232 കോടി രൂപ.

2021-22 സാമ്പത്തികവര്‍ഷത്തില്‍ 31675 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അറ്റ പലിശ വരുമാനം 29.5 ശതമാനം ഉയര്‍ന്ന് 40392 കോടി രൂപ. ആസ്തി ഗുണമേന്മയും വര്‍ദ്ധിച്ചിട്ടുണ്ട്.

2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 90027 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷത്തിലിത് 1.12 ലക്ഷം കോടി രൂപയായിരുന്നു. ജിഎന്‍പിഎ റേഷ്യോ നാലാംപാദത്തില്‍ 278 ശതമാനമായാണ് ഇടിഞ്ഞത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3.97 ശതമാനമായിരുന്നു ജിഎന്‍പിഎ റേഷ്യോ. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) മുന്‍വര്‍ഷത്തെ 27965 കോടി രൂപയില്‍ നിന്നും നാലാംപാദത്തില്‍ 21466 കോടി രൂപയായി. എന്‍എന്‍പിഎ റേഷ്യോ 1.02 ശതമാനത്തില്‍ നിന്നും 0.67 ശതമാനമായി .

ട്രഷറി വിഭാഗം വരുമാനം 28470 കോടി രൂപയാണ്. 24098 കോടി രൂപയില്‍ നിന്നുള്ള ഉയര്‍ച്ച. കോര്‍പറേറ്റ്,ഹോള്‍സെയില്‍ ബാങ്കിംഗ് ഓപറേഷന്‍സ് 19825 കോടി രൂപയില്‍ നിന്നും 29505 കോടി രൂപയായപ്പോള്‍ റീട്ടെയ്ല്‍ ബാങ്കിംഗ് 38075 കോടി രൂപയില്‍ നിന്നും 48091 കോടി രൂപ.നിക്ഷേപ വളര്‍ച്ച നാലാംപാദത്തില്‍ 9.19 ശതമാനമാണ്.

കറന്റ് അക്കൗണ്ട്, സേവിംഗ് അക്കൗണ്ട് (സിഎസ്എ) നിക്ഷേപം 4.95 ശതമാനമാണ് വളര്‍ന്നത്. സിഎഎസ്എ റേഷ്യോ 43.80 ശതമാനമാണ്. ബാങ്ക് ഓഹരി വ്യാഴാഴ്ച 2.06 ശതമാനം താഴ്ന്ന് 574.20 രൂപയിലെത്തി.

X
Top