ബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ; ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രിസാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കികൊച്ചി മെട്രോ മാതൃകയാക്കാൻ എട്ട് സംസ്ഥാനങ്ങൾ; കേരളത്തിലേക്ക് പഠനസംഘത്തെ അയച്ച് വിദേശരാജ്യങ്ങൾ

എംപിസി യോഗം ജൂണ്‍ 6 ന്, പലിശ നിരക്കില്‍ മാറ്റം പ്രതീക്ഷിക്കാതെ എസ്ബിഐ

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗ് തയ്യാറാകും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല 2024 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം കേന്ദ്രബാങ്ക് കുറച്ചേയ്ക്കും. ജൂണ്‍ 8 വരെയാണ് എംപിസി യോഗം.

ഇതിന് മുന്‍പ് ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐ വിസമ്മതിച്ചിരുന്നു. അതേസമയം 2022 മാര്‍ച്ച് മുതല്‍ ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് 2023 ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം 4.7 ശതമാനമായി.

ആര്‍ബിഐ സഹന പരിധിയായ 2-6 ശതമാനത്തിനുള്ളിലാണ് നിലവില്‍ ചില്ലറ പണപ്പെരുപ്പം. മാത്രമല്ല 18 മാസത്തെ താഴ്ചയിലുമാണ്.റിപ്പോ നിരക്ക് നിലവില്‍ 6.5 ശതമാനമാണ്.

”പണലഭ്യത മിച്ചമായി തുടരുന്നതിനാല്‍ വിപണിയില്‍ നിന്നും പിന്മാറാനുള്ള ശ്രമം ആര്‍ബിഐ തുടര്‍ന്നേയ്ക്കാം,”എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പണലഭ്യത മിച്ചം നിലവില്‍ 2.4 ലക്ഷം കോടിയാണെന്നും 2000 രൂപയുടെ നിക്ഷേപങ്ങള്‍ ഏറുന്നതിനാല്‍ അതിനിയും ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കൂടാതെ ഒക്ടോബര്‍ വരെ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയായിരിക്കും. ഇതോടെ 2024 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം താഴ്ത്താന്‍ കേന്ദ്രബാങ്ക് തയ്യാറാകും. വളര്‍ച്ചാ നിരക്ക് അനുമാനം നവീകരിക്കാനുള്ള സാധ്യതയും എസ്ബിഐ തള്ളികളയുന്നില്ല.

X
Top