നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേശ് ഖാരയുടെ കാലവധി നീട്ടിയേക്കും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ ദിനേശ് ഖാരയുടെ കാലാവധി 10 മാസത്തേക്ക് കൂടി നീട്ടാന്‍ സാധ്യത. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിന്റെ സാരഥ്യം ഒരു വര്‍ഷത്തേയ്ക്ക് കൂടി ഖാരയുടെ പക്കലാകും. ഒക്ടോബറില്‍ പിരിയാനിരിക്കെയാണ് ബാങ്ക് ഖാരയുടെ ഔദ്യോഗിക കാലാവാധി നീട്ടി നല്‍കുന്നത്.

എസ്ബിഐ നിയമപ്രകാരം 63 വയസ്സ് തികയുമ്പോള്‍ ചെയര്‍മാന്‍ വിരമിക്കണം. അടുത്ത ഓഗസ്റ്റില് ദിനേശ് ഖാരയ്ക്ക് 63 വയസ് തികയും.2020 ഒക്ടോബര്‍ 7 നാണ് ദിനേശ് ഖാര എസ്ബിഐ ചെയര്‍മാനായി ചുമതലയേറ്റത്.

മാനേജിംഗ് ഡയറക്ടര്‍ (എംഡി) അശ്വിനി കുമാര്‍ തിവാരിക്കും ജോലിയില്‍ കൂടുതല്‍ സമയം ലഭിച്ചേക്കും. നിലവിലെ കാലാവധി 2024 ജനുവരിയില് അവസാനിക്കേയാണ് രണ്ട് വര്ഷം കൂടി അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്.

X
Top