മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

എസ്ബിഐ ലൈഫ് ഇൻഷൂറൻസിന് 35,577 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം

കൊച്ചി: മുൻനിര ലൈഫ് ഇൻഷൂറൻസ് സ്ഥാപനമായ എസ്ബിഐ ലൈഫ് 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണിത്.

പരിരക്ഷാ വിഭാഗത്തിൽ 4095 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കൈവരിച്ചിട്ടുള്ളത്. പരിരക്ഷാ വിഭാഗത്തിലെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2025 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ 793 കോടി രൂപയായി.

വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2024 മാർച്ച് 31 ന് അവസാനിച്ച മുൻ വർഷത്തേക്കാൾ 11% വളർച്ചയോടെ 26,360 കോടി രൂപയായി.

കഴിഞ്ഞ വർഷത്തെ അറ്റാദായം 27 ശതമാനം വർദ്ധനവോടെ 2413 കോടി രൂപയാണ്. സോൾവൻസി നിരക്ക് 1.96 എന്ന മികച്ച നിലയിൽ തുടരുന്നുമുണ്ട്. നിയന്ത്രണ മാനദണ്ഡങ്ങൾ പ്രകാരം ഇത് 1.50 എങ്കിലും ആയിരിക്കണം.

എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 15 ശതമാനം വളർച്ചയോടെ 4,48,039 കോടി രൂപയിൽ എത്തിയിട്ടുണ്ട്.

X
Top