മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

239 കോടി രൂപയുടെ കിംസ് ഓഹരികൾ സ്വന്തമാക്കി എസ്ബിഐ ലൈഫ്

ബെംഗളൂരു: കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (കിംസ്) 239 കോടി രൂപയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ എസ്ബിഐ ലൈഫ് ഇൻഷുറൻസ് സ്വന്തമാക്കി.

ബിഎസ്ഇയിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച് എസ്ബിഐ ലൈഫ് ഇൻഷുറൻസ് 11.49 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇത് ഏകദേശം കിംസിലെ 1.4 ശതമാനം ഓഹരി പങ്കാളിത്തമാണ്.

ഓഹരിയൊന്നിന് ശരാശരി 2,085 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. അതേസമയം, ഐസിഐസിഐ വെഞ്ച്വേഴ്സിൻ്റെ അഫിലിയേറ്റ് ഇന്ത്യ അഡ്വാൻ്റേജ് ഫണ്ട് എസ്4 ഐ സമാന വിലയിൽ 10,70,545 ഓഹരികൾ വിറ്റു.

X
Top