മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

എസ്ബിഐ ലൈഫിന് 16,262 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

കൊച്ചി: മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് 2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 16,262 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം കൈവരിച്ചു.

ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 28 ശതമാനം വര്‍ധനവു കൈവരിച്ചിട്ടുണ്ട്. പരിരക്ഷാ രംഗത്തെ പുതിയ ബിസിനസ് പ്രീമിയം 25 ശതമാനം വര്‍ധനവോടെ 1,996 കോടി രൂപയാണ്.

വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 20 ശതമാനം വര്‍ധനവോടെ 10,165 കോടി രൂപയിലും എത്തിയിട്ടുണ്ട്.

2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലത്ത് 761 കോടി രൂപയുടെ അറ്റാദായമാണ് എസ്ബിഐ ലൈഫ് കൈവരിച്ചിട്ടുള്ളത്.

കമ്പനിയുടെ സോള്‍വെന്‍സി നിരക്ക് വ്യവസ്ഥകള്‍ പ്രകാരം നിര്‍ബന്ധമായ 1.50-ത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ 2.12 ആയിട്ടുണ്ടെന്നും സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു

X
Top